കോ​ള​റ: പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ സം​ഘം സ​ന്ദ​ർ​ശി​ക്കും

07:39 PM Mar 07, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: മ​ല​പ്പു​റം ജി​ല്ല​യി​ലെ കോ​ള​റ സ്ഥീ​രി​ക​രി​ച്ച പ്ര​ദേ​ശം ആ​രോ​ഗ്യ വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​സ്ഥാ​ന​ത​ല മെ​ഡി​ക്ക​ൽ സം​ഘം സ​ന്ദ​ർ​ശ​നം ന​ട​ത്തു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജ് അ​റി​യി​ച്ചു. പ്ര​ദേ​ശ​ത്ത് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. സൂ​പ്പ​ർ ക്ലോ​റി​നേ​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു വ​രു​ന്നു.

സം​ശ​യം തോ​ന്നു​ന്ന​വ​രു​ടെ സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​ട്ടു​ണ്ട്. എ​ല്ലാ​വ​രും തി​ള​പ്പി​ച്ചാ​റ്റി​യ വെ​ള്ളം മാ​ത്ര​മേ കു​ടി​ക്കാ​വൂ​യെ​ന്നും മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.