തിരുവനന്തപുരം: ഇടുക്കി മെഡിക്കൽ കോളജ് വികസന പ്രവർത്തനങ്ങൾക്കായി 3,40,66,634 രൂപ അനുവദിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. വിവിധ വിഭാഗങ്ങൾക്ക് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങളും സാമഗ്രികളും വാങ്ങാനായാണ് തുക അനുവദിച്ചത്.
പത്തോളജി വിഭാഗത്തിൽ 60 ബൈനാകുലർ മൈക്രോസ്കോപ്പ്, ആട്ടോമെറ്റിക് പ്രോസസർ, റോട്ടറി മൈക്രോടോം, ഇൻകുബേറ്റർ, സെൻട്രിഫ്യൂജ് ക്ലിനിക്കൽ, ഒഫ്ത്താൽമോസ്കോപ്പ് മൈക്രോബയോളജി വിഭാഗത്തിൽ 50 എൽഇഡി ബൈനാകുലർ മൈക്രോസ്കോപ്പ്, മാനിക്യുനികൾ, കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിൽ മുതിർന്നവരുടേയും കുട്ടികളുടേയും വെയിറ്റിംഗ് മെഷീൻ, ഫസ്റ്റ് എയ്ഡ് കിറ്റ്, 60 ഹീമോഗ്ലോബിനോമീറ്റർ, മോഡ്യുലാർ ലാബ്, മൈക്രോബയോളജി, ഫാർമക്കോളജി വിഭാഗങ്ങളിൽ ആവശ്യമായ മെഡിക്കൽ സാമഗ്രികൾ എന്നിവയ്ക്കായാണ് തുക അനുവദിച്ചത്.
ഇതുകൂടാതെ വിവിധ വിഭാഗങ്ങൾക്കും ഹോസ്റ്റലിനും ആവശ്യമായ ഫർണിച്ചറുകൾക്കും തുക അനുവദിച്ചു.
ഇടുക്കി മെഡിക്കൽ കോളജിന് 3.41 കോടി
07:28 PM Mar 07, 2023 | Deepika.com