കൈ​ക്കൂ​ലി കേ​സ്; ക​ർ​ണാ​ട​ക എം​എ​ൽ​എ​യ്ക്ക് മു​ൻ​കൂ​ർ ജാ​മ്യം

06:50 PM Mar 07, 2023 | Deepika.com
ബം​ഗ​ളൂ​രു: 40 ല​ക്ഷം രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ പി​ടി​യി​ലാ​യ ബി​ജെ​പി എം​എ​ൽ​എ എം. ​വി​രു​പ​ക്ഷാ​പ്പ​യ്ക്ക് മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ച് ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി.

48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മു​മ്പി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്നും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യാ​ൽ അ​ഞ്ച് ല​ക്ഷം രൂ​പ​യു​ടെ ജാ​മ്യ​ത്തു​ക കെ​ട്ടി​വ​ച്ച് വി​ട്ട​യ​യ്ക്കു​മെ​ന്നു​മു​ള്ള വ്യ​വ​സ്ഥ​യി​ലാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

ക​ർ​ണാ​ട​ക സോ​പ്സ് ആ​ൻ​ഡ് കെ​മി​ക്ക​ൽ​സ് ചെ​യ​ർ​മാ​നാ​യി​രു​ന്ന വി​രു​പ​ക്ഷാ​പ്പ, ക​മ്പ​നി​യി​ലേ​ക്ക് രാ​സ​വ​സ്തു​ക്ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന ക​രാ​റു​കാ​രി​ൽ നി​ന്ന് കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്നാ​ണ് ലോ​കാ​യു​ക്ത ക​ണ്ടെ​ത്തി​യ​ത്. എം​എ​ൽ​എ​യു​ടെ വ​സ​തി​യി​ൽ നി​ന്ന് നോ​ട്ടു​കെ​ട്ടു​ക​ളു​ടെ വ​ൻ ശേ​ഖ​ര​വും ക​ണ്ടെ​ത്തി​യി​രു​ന്നു.