മ​ദ്യ​ത്തി​നൊ​പ്പം വ​യാ​ഗ്ര ഗു​ളി​ക​ക​ൾ ക​ഴി​ച്ച യു​വാ​വ് മ​രി​ച്ചു

06:38 PM Mar 07, 2023 | Deepika.com
നാ​ഗ്പു​ർ: ലൈം​ഗി​ക ഉ​ത്തേ​ജ​ന​ത്തി​നാ​യി മ​ദ്യ​ത്തി​നൊ​പ്പം ര​ണ്ട് വ​യാ​ഗ്ര ഗു​ളി​ക​ക​ൾ ക​ഴി​ച്ച യു​വാ​വ് മ​രി​ച്ചു. ഫോ​റ​ൻ​സി​ക് ആ​ൻ​ഡ് ലീ​ഗ​ൽ മെ​ഡി​സി​ൻ ജേ​ണ​ലി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച പ​ഠ​നം ഉ​ദ്ധ​രി​ച്ച് ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​മാ​ണ് ഈ ​വാ​ർ​ത്ത പു​റ​ത്തു​വി​ട്ട​ത്. വ​നി​താ സു​ഹൃ​ത്തു​മാ​യി ഹോ​ട്ട​ലി​ൽ എ​ത്തി​യ യു​വാ​വ് 50 മി​ല്ലി​ഗ്രാ​മി​ന്‍റെ ര​ണ്ട് ഗു​ളി​ക​ക​ളാ​ണ് ക​ഴി​ച്ച​ത്. മ​ദ്യ​ത്തോ​ടൊ​പ്പ​മാ​ണ് ഗു​ളി​ക​ക​ൾ ക​ഴി​ച്ച​ത്.

അ​ടു​ത്ത ദി​വ​സം ദേ​ഹാ​സ്വാ​സ്ഥ്യം തോ​ന്നു​ക​യും ഛര്‍​ദി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് വൈ​ദ്യ സ​ഹാ​യം തേ​ടാ​മെ​ന്ന് പ​റ​ഞ്ഞു. എ​ന്നാ​ല്‍ ത​നി​ക്ക് ഇ​ങ്ങ​നെ ഉ​ണ്ടാ​കാ​റു​ണ്ടെ​ന്ന് പ​റ​ഞ്ഞ് ആ​ശു​പ​ത്രി​യി​ൽ​പോ​കാ​ൻ ത​യാ​റാ​യി​ല്ല. നി​ല വ​ഷ​ളാ​കാ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. എ​ന്നാ​ൽ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തു​മ്പോ​ഴേ​ക്കും യു​വാ​വ് മ​രി​ച്ചു.

ത​ല​ച്ചോ​റി​ലേ​ക്കു​ള്ള ഓ​ക്സി​ജ​ൻ വി​ത​ര​ണം കു​റ​യു​ന്ന സെ​റി​ബ്രോ​വാ​സ്കു​ല​ർ ര​ക്ത​സ്രാ​വം മൂ​ല​മാ​ണ് മ​ര​ണ​മെ​ന്നാ​ണ് പ​ഠ​ന​ത്തി​ല്‍ പ​റ​യു​ന്ന​ത്. പോ​സ്റ്റ്‌​മോ​ർ​ട്ടം പ​രി​ശോ​ധ​ന​യി​ൽ 300 ഗ്രാം ​ര​ക്തം ക​ട്ട​പി​ടി​ച്ച​താ​യി ഡോ​ക്ട​ർ​മാ​ർ ക​ണ്ടെ​ത്തി. മ​ദ്യ​ത്തി​നൊ​പ്പം മ​രു​ന്ന് ക​ഴി​ച്ച​തും ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദ്ദ​വു​മാ​ണ് മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് നി​ഗ​മ​നം.