പാ​ക്കി​സ്ഥാ​നി​ൽ ഹോ​ളി ആ​ഘോ​ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മ​ർ​ദ​നം

05:28 PM Mar 07, 2023 | Deepika.com
ഇ​സ്ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ലെ പ​ഞ്ചാ​ബ് സ​ർ​വ​ക​ലാ​ശാ​ലാ പ​രി​സ​ര​ത്ത് ഹോ​ളി ആ​ഘോ​ഷ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​രെ തീ​വ്ര​സം​ഘ​ട​ന​യു​ടെ ആ​ക്ര​മ​ണം. ആ​ക്ര​മ​ണ​ത്തി​ൽ 15 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു.

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ നി​യ​മ കാ​മ്പ​സി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. അ​ധി​കൃ​ത​രു​ടെ അ​നു​മ​തി​യോ​ടെ, കാ​മ്പ​സി​ന്‍റെ പു​ൽ​ത്ത​കി​ടി​യി​ൽ ഹോ​ളി ആ​ഘോ​ഷ​ങ്ങ​ളി​ൽ മു​ഴു​കി​യി​രു​ന്ന​വ​ർ​ക്കെ​തി​രെ ഇ​സ്ലാ​മി ജാ​മി​യ​ത്ത് തു​ൽ​ബ(​ഐ​ജെ​ടി) എ​ന്ന സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മം അ​ഴി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു.

കാ​മ്പ​സി​ലെ സു​ര​ക്ഷാ​ജീ​വ​ന​ക്കാ​രും ആ​ക്ര​മി​സം​ഘ​ത്തോ​ടൊ​പ്പം ചേ​ർ​ന്ന് ത​ങ്ങ​ളെ മ​ർ​ദി​ച്ചെ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ പ​റ​ഞ്ഞു. എ​ന്നാ​ൽ ക​ലാ​ല​യ​ത്തി​നു​ള്ളി​ൽ ആ​ഘോ​ഷം ന​ട​ത്താ​നാ​ണ് അ​നു​മ​തി ന​ൽ​കി​യ​തെ​ന്നും ഹി​ന്ദു വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ പു​ൽ​ത്ത​കി​ടി​യി​ൽ ഇ​റ​ങ്ങി ആ​ഘോ​ഷം ന​ട​ത്തി​യ​താ​ണ് പ്ര​ശ്ന​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

എ​ന്നാ​ൽ സം​ഭ​വ​ത്തി​ൽ പ​ങ്കി​ല്ലെ​ന്ന് ഐ​ജെ​ടി നേ​താ​ക്ക​ൾ പ്ര​തി​ക​രി​ച്ചു. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ വ്യ​ക്ത​മാ​ക്കി.