മ​റ​യൂ​രി​ൽ വ​നംവ​കു​പ്പ് വാ​ച്ച​ർ മ​രി​ച്ച നി​ല​യി​ൽ

05:37 PM Mar 07, 2023 | Deepika.com
ഇ​ടു​ക്കി: മ​റ​യൂ​രി​ൽ വ​നംവ​കു​പ്പ് താ​ത്ക്കാ​ലി​ക വാ​ച്ച​ർ ഏ​റു​മാ​ട​ത്തി​ല്‍ നി​ന്ന് വീ​ണ് മ​രി​ച്ചു. പാ​മ്പ​ൻ​പാ​റ പാ​ക്കുപ​റ​മ്പി​ൽ പി.​ബി.​ബാ​ബു ആ​ണ് മ​രി​ച്ച​ത്.

ച​ന്ദ​ന കാ​ട്ടി​ലെ ഏ​റു​മാ​ട​ത്തി​ലാ​യി​രു​ന്നു തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ല്‍ ബാ​ബു​വി​ന്‍റെ ജോ​ലി. രാവിലെ ഡ്യൂ​ട്ടി​ക്ക് എ​ത്തി​യ വാ​ച്ച​ര്‍​മാ​രാ​ണ് ബാ​ബു​വി​നെ വീ​ണ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ന്‍ ത​ന്നെ മ​റ​യൂ​ര്‍ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.