ഡ​ൽ​ഹി മ​ദ്യ​ന​യ കേ​സ്: മ​ല​യാ​ളി വ്യ​വ​സാ​യി അ​റ​സ്റ്റി​ൽ

04:45 PM Mar 07, 2023 | Deepika.com
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ദ്യ​ന​യ​ക്കേ​സി​ല്‍ മ​ല​യാ​ളി വ്യ​വ​സാ​യി അ​റ​സ്റ്റി​ൽ. ഹൈ​ദ​രാ​ബാ​ദ് കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന അ​രു​ൺ രാ​മ​ച​ന്ദ്ര പി​ള്ള​യെ ആ​ണ് ഇ​ഡി അ​റ​സ്റ്റ് ചെ​യ്ത​ത്. ഡ​ൽ​ഹി റോ​സ് അ​വ​ന്യൂ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി‌​യെ മാ​ർ​ച്ച് 13 വ​രെ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു.

ക​ഴി​ഞ്ഞ ദി​വ​സം അ​രു​ണി​നെ ഇ​ഡി ചോ​ദ്യം ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 2.2 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന ഭൂ​മി ക​ണ്ടു​കെ​ട്ടി​യി​രു​ന്നു. ദ​ക്ഷി​ണേ​ന്ത്യ​ൻ മ​ദ്യ നി​ർ​മ്മാ​താ​ക്ക​ളു​ടെ ഗ്രൂ​പ്പി​ലെ പ്ര​ധാ​ന പ്ര​തി​നി​ധി​യാ​ണ് അ​രു​ൺ എ​ന്നാ​ണ് ഇ​ഡി​യു​ടെ ആ​രോ​പ​ണം.

അ​തേ​സ​മ​യം, മ​ദ്യ​ന​യ​ക്കേ​സി​ല്‍ സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്ത് നി​ല​വി​ല്‍ ജു​ഡീ​ഷ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ ക​ഴി​യു​ന്ന ഡ​ല്‍​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ​യെ ഇ​ഡി ഇ​ന്ന് ജ​യി​ലി​ല്‍​വ​ച്ച് ചോ​ദ്യം ചെ​യ്യും.

കേ​സി​ല്‍ പു​തി​യ തെ​ളി​വു​ക​ള്‍ ല​ഭി​ച്ച​തോ​ടെ​യാ​ണ് ഇ​ഡി​യു​ടെ ന​ട​പ​ടി. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 26നാ​ണ് സി​സോ​ദി​യ​യെ സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​ത്യേ​ക സി​ബി​ഐ കോ​ട​തി 14 ദി​വ​സ​ത്തേ​ക്ക് ജു​ഡീ​ഷ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ട​തോ​ടെ സി​സോ​ദി​യ​യെ തീ​ഹാ​ര്‍ ജ​യി​ലി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു.