പൊ​ങ്കാ​ല ചു​ടു​ക​ല്ലു​ക​ള്‍ ഇ​ന്നു​ത​ന്നെ പ്ര​ത്യേ​ക കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റും: മേ​യ​ർ

03:26 PM Mar 07, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ആ​റ്റു​കാ​ല്‍ പൊ​ങ്കാ​ല ക​ഴി​ഞ്ഞ് ഉ​പേ​ക്ഷി​ക്കു​ന്ന ചു​ടു​ക​ല്ലു​ക​ള്‍ ശേ​ഖ​രി​ച്ച് ഇ​ന്ന് ത​ന്നെ ന​ഗ​ര​സ​ഭ തീ​രു​മാ​നി​ച്ച കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റു​മെ​ന്ന് മേ​യ​ര്‍ ആ​ര്യാ രാ​ജേ​ന്ദ്ര​ന്‍. ചു​ടു​ക​ട്ട​ക​ള്‍ ശേ​ഖ​രി​ക്കാ​ന്‍ പ്ര​ത്യേ​കം വ​ള​ണ്ടി​യ​ര്‍​മാ​രെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍​ഡ് വ​ള​ണ്ടി​യ​ര്‍​മാ​രെ ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞി​ട്ടു​ണ്ട്. എ​യിം​സ് കോ​ള​ജി​ലെ എ​ന്‍​എ​സ്എ​സ് ടീം ​രം​ഗ​ത്തു​ണ്ടാ​കും. പ്ര​ത്യേ​ക ടീ​മാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ൾ ചെ​യ്യു​ക​യെ​ന്നും ആ​ര്യാ രാ​ജേ​ന്ദ്ര​ന്‍ വ്യ​ക്ത​മാ​ക്കി.

ക​ല്ലു​ക​ള്‍​ക്കാ​യി 10 അ​പേ​ക്ഷ ഇ​തി​ന​കം ല​ഭി​ച്ചി​ട്ടു​ണ്ട്. പ്ര​യോ​രി​റ്റി തീ​രു​മാ​നി​ച്ച് അ​വ​ര്‍​ക്ക് ന​ല്‍​കു​മെ​ന്നും മേ​യ​ര്‍ പ​റ​ഞ്ഞു.

ആ​റ്റു​കാ​ല്‍ പൊ​ങ്കാ​ല​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന ചു​ടു​ക​ല്ലു​ക​ള്‍ ശേ​ഖ​രി​ച്ച് ലൈ​ഫ് പ​ദ്ധ​തി​ക്കു​ള്ള ഭ​വ​ന​നി​ര്‍​മ്മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​മെ​ന്ന് ആ​ര്യ രാ​ജേ​ന്ദ്ര​ന്‍ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. ഇ​ത് ശേ​ഖ​രി​ക്കാ​ന്‍ ശു​ചീ​ക​ര​ണ വേ​ള​യി​ല്‍ പ്ര​ത്യേ​ക വോ​ള​ന്‍റീ​യ​ര്‍​മാ​രെ​യും സ​ജ്ജീ​ക​രി​ക്കും.

ന​ഗ​ര​സ​ഭ​യു​ടെ ഭാ​ഗ​മ​ല്ലാ​തെ ആ​രെ​ങ്കി​ലും അ​ന​ധി​കൃ​ത​മാ​യി ചു​ടു​ക​ട്ട​ക​ള്‍ ശേ​ഖ​രി​ച്ചാ​ല്‍ പി​ഴ ഈ​ടാ​ക്കു​മെ​ന്നും മേ​യ​ര്‍ അ​റി​യി​ച്ചി​രു​ന്നു.