ഗുണ്ടാ നേതാവ് ലുട്ടാപ്പി സതീഷിന് വെട്ടേറ്റു

03:12 PM Mar 07, 2023 | Deepika.com
തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ വീണ്ടും ഗുണ്ടാ ആക്രമണം. കുപ്രസിദ്ധ ഗുണ്ടാനേതാവ് ലുട്ടാപ്പി സതീഷിന് വെട്ടേറ്റു. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം.

ആക്രമണത്തിന് പിന്നിൽ ഗുണ്ടാനേതാവ് സന്തോഷ് വേലായുധവും സംഘവുമെന്ന് സൂചന. ഇന്നോവ കാറിലെത്തിയ സംഘമാണ് വെട്ടിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.