"പിതാവിന് എന്തെങ്കിലും പറ്റിയാൽ ഒരുത്തനേയും വെറുതേ വിടില്ല'

06:07 PM Mar 07, 2023 | Deepika.com
ല​ക്നോ: ആ​ര്‍​ജെ​ഡി അ​ധ്യ​ക്ഷ​ന്‍ ലാ​ലു പ്ര​സാ​ദ് യാ​ദ​വി​നെ സി​ബി​ഐ ചോ​ദ്യം ചെ​യ്യു​ന്ന​തി​നെ വി​മ​ർ​ശി​ച്ച് ലാ​ലു​വി​ന്‍റെ മ​ക​ൾ രോ​ഹി​ണി ആ​ചാ​ര്യ. വൃ​ക്ക മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​യ ലാ​ലു​വി​നെ ചോ​ദ്യം ചെ​യ്യു​ന്ന​തി​നെ എ​തി​ർ​ത്താ​ണ് ര​ണ്ടാ​മ​ത്തെ മ​ക​ൾ രോ​ഹി​ണി രം​ഗ​ത്തെ​ത്തി​യ​ത്.

പി​താ​വി​നെ നി​ര​ന്ത​രം പീ​ഡി​പ്പി​ക്കാ​നാ​ണ് കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളു​ടെ ശ്ര​മം. അ​ദ്ദേ​ഹ​ത്തി​ന് എ​ന്തെ​ങ്കി​ലും സം​ഭ​വി​ച്ചാ​ൽ ആ​രെ​യും വെ​റു​തെ വി​ടി​ല്ല. ഇ​തെ​ല്ലാം ഓ​ർ​മി​ക്ക​പ്പെ​ടും. സ​മ​യം വ​ള​രെ ശ​ക്ത​മാ​ണ് -രോ​ഹി​ണി ട്വി​റ്റ​റി​ൽ കു​റി​ച്ചു.

റെ​യി​ല്‍​വേ​യി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ചു​ളു​വി​ല​യ്ക്ക് ഭൂ​മി ത​ട്ടി​യെ​ടു​ത്തെ​ന്ന കേ​സി​ലാ​ണ് ലാ​ലു പ്ര​സാ​ദ് യാ​ദ​വി​നെ സി​ബി​ഐ ചോ​ദ്യം ചെ​യ്യു​ന്ന​ത്. ഡ​ല്‍​ഹി​യി​ലെ മ​ക​ളു​ടെ വീ​ട്ടി​ലെ​ത്തി​യാ​ണ് അ​ന്വേ​ഷ​ണ​സം​ഘം ചോ​ദ്യം ചെ​യ്യു​ന്ന​ത്.

വൃ​ക്ക മാ​റ്റി​വ​ച്ച ശേ​ഷം മൂ​ത്ത മ​ക​ൾ മി​സാ ഭാ​ര​തി​യു​ടെ വീ​ട്ടി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു യാ​ദ​വ്. അ​നാ​രോ​ഗ്യം സി​ബി​ഐ​യെ അ​റി​യി​ച്ചെ​ങ്കി​ലും ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കാ​നാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ തീ​രു​മാ​നം.

കേ​സി​ൽ യാ​ദ​വി​ന്‍റെ ഭാ​ര്യ​യും ബി​ഹാ​ര്‍ മു​ന്‍​മു​ഖ്യ​മ​ന്ത്രി​യു​മാ​യ റാ​ബ്റി ദേ​വി​യെ സി​ബി​ഐ ക​ഴി​ഞ്ഞ ദി​വ​സം ചോ​ദ്യം ചെ​യ്തി​രു​ന്നു. പി​ന്നാ​ലെ പാ​റ്റ്ന​യി​ലെ ഇ​വ​രു​ടെ വ​സ​തി​യി​ല്‍ സി​ബി​ഐ റെ​യ്ഡും ന​ട​ത്തി​യി​രു​ന്നു.