"രാ​ഷ്ട്രീ​യ അ​ട​വു​ക​ൾ മാ​റ്റു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ടു': യു​പി​എ പ​ത​ന​ത്തെ​പ്പ​റ്റി രാ​ഹു​ൽ

04:19 PM Mar 07, 2023 | Deepika.com
ല​ണ്ട​ൻ: രാ​ഷ്ട്രീ​യ അ​ട​വ് മാ​റ്റു​ന്ന​തി​ലെ പ​രാ​ജ​യ​മാ​ണ് യു​പി​എ സ​ർ​ക്കാ​രി​നെ വീ​ഴ്ത്തി​യ​തെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. മാ​റ്റ​ങ്ങ​ൾ തി​രി​ച്ച​റി​യാ​ൻ നേ​തൃ​ത്വ​ത്തി​ന് ക​ഴി​യാ​തെ പോ​യി. നേ​താ​ക്ക​ൾ ഗ്രാ​മ​ങ്ങ​ൾ ശ്ര​ദ്ധി​ച്ച​പ്പോ​ൾ ന​ഗ​ര​മേ​ഖ​ല​ക​ൾ പാ​ർ​ട്ടി​യെ കൈ​വി​ട്ടു​വെ​ന്നും രാ​ഹു​ൽ ല​ണ്ട​നി​ലെ ചാ​റ്റ്ഹാം ഹൗ​സി​ൽ ന​ട​ത്തി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു.

ഇ​ന്ത്യ​യി​ലെ ജ​നാ​ധി​പ​ത്യ മ​ത്സ​ര​ങ്ങ​ളു​ടെ സ്വ​ഭാ​വം പൂ​ർ​ണ​മാ​യും മാ​റി​. അ​തി​നു കാ​ര​ണം ആ​ർ​എ​സ്എ​സ് എ​ന്ന വ​ർ​ഗീ​യ, ഫാ​സി​സ്റ്റ് സം​ഘ​ട​ന​യാ​ണ്. ഇ​ന്ത്യ​യു​ടെ ഒ​രു വി​ധം സ്ഥാ​പ​ന​ങ്ങ​ളെ​ല്ലാം അ​വ​ർ പി​ടി​ച്ച​ട​ക്കി​ക്ക​ഴി​ഞ്ഞു. ഇ​തി​നെ പ്ര​തി​രോ​ധി​ക്കാ​നാ​ണ് ഞ​ങ്ങ​ളു​ടെ ശ്ര​മം. കോ​ൺ​ഗ്ര​സ് ത​ക​ർ​ന്നെ​ന്ന ബി​ജെ​പി​യു​ടെ വി​ശ്വാ​സം പ​രി​ഹാ​സ്യ​മാ​ണെ​ന്നും അധികാരത്തിൽ തിരിച്ചെത്തുമെന്നും രാ​ഹു​ൽ പ​റ​ഞ്ഞു.