സി​നി​മ​യി​ല്‍ അ​വ​സ​രം വാ​ഗ്ദാ​നം ചെ​യ്ത് യു​വ​തി​യെ പീ​ഡി​പ്പി​ച്ചു

01:40 PM Mar 07, 2023 | Deepika.com
കോ​ഴി​ക്കോ​ട്: സി​നി​മ​യി​ല്‍ അ​ഭി​ന​യി​പ്പി​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ന​ല്‍​കി യു​വ​തി​യെ പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി. കോ​ഴി​ക്കോ​ടാ​ണ് സം​ഭ​വം. ന​ഗ​ര​ത്തി​ലെ ഫ്ലാ​റ്റി​ൽ ശ​നി​യാ​ഴ്ച​യാ​ണ് പീ​ഡ​നം ന​ട​ന്ന​തെ​ന്നാ​ണ് പ​രാ​തി.

സം​ഭ​വ​ത്തി​ൽ ന​ട​ക്കാ​വ് പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. പ്ര​തി​ക​ളെ​ക്കു​റി​ച്ച ചി​ല സൂ​ച​ന​ക​ൾ ല​ഭി​ച്ച​താ​യാ​ണ് വി​വ​രം. ഇ​വ​ർ ഉ​ട​ൻ പി​ടി​യി​ലാ​കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

സി​നി​മ​യി​ൽ അ​വ​സ​രം ന​ൽ​കാ​മെ​ന്നു വാ​ഗ്ദാ​നം ചെ​യ്ത് ന​ഗ​ര​ത്തി​ലെ ഫ്ലാ​റ്റി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യെ​ന്നാ​ണ് യു​വ​തി​യു​ടെ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്ന​തി​നു മു​ൻ​പ് ചി​ല കാ​ര്യ​ങ്ങ​ൾ അ​റി​യി​ക്കാ​നു​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കി​യാ​ണ് ഇ​വി​ടേ​ക്കു വി​ളി​ച്ച​ത്.

സ്ഥ​ല​ത്തെ​ത്തി​യ​തി​ന് ശേ​ഷം ര​ണ്ടു​പേ​ർ ചേ​ർ​ന്ന് പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി. പീ​ഡ​ന​ത്തി​നി​ര​യാ​യ യു​വ​തി​യു​ടെ വ​നി​താ സു​ഹൃ​ത്താ​ണ് പീ​ഡി​പ്പി​ച്ച​വ​രെ പ​രി​ച​യ​പ്പെ​ടു​ത്തി​യ​തെ​ന്നും പ​രാ​തി​യി​ലു​ണ്ട്.