ഇ​ടു​ക്കി ജ​ന​വാ​സ​മേ​ഖ​ല​യി​ൽ വീ​ണ്ടും കാ​ട്ടാ​നകൾ

02:30 PM Mar 07, 2023 | Deepika.com
ഇ​ടു​ക്കി: ചി​ന്ന​ക്ക​നാ​ലി​ൽ വീ​ണ്ടും കാ​ട്ടാ​ന​ക​ൾ ഇ​റ​ങ്ങി. മൊ​ട്ട​വാ​ലാ​നും ച​ക്ക​ക്കൊ​ന്പ​നു​മാ​ണ് ജ​ന​വാ​സമേ​ഖ​ല​യി​ൽ ഇ​റ​ങ്ങി​യ​ത്. 80 ഏ​ക്ക​ർ കോ​ള​നി ഭാ​ഗ​ത്താ​ണ് കാ​ട്ടാ​ന​ക​ൾ എ​ത്തി​യ​ത്. വ​നം വ​കു​പ്പ് വാ​ച്ച​ർ​മാ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് മൊ​ട്ട​വാ​ലാ​നെ തു​ര​ത്തി. ച​ക്ക​ക്കൊ​മ്പ​നെ മാ​റ്റാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്.

ഇ​ന്ന് പു​ല​ർ​ച്ചെ മൂ​ന്നാ​റി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സി​ന് നേ​രെ ഒ​റ്റ​യാ​ൻ പ​ട​യ​പ്പ​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ‌​യി​രു​ന്നു. മൂ​ന്നാ​റി​ൽ നി​ന്ന് ഉ​ദു​മ​ൽ​പേ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബ​സി​ന്‍റെ ചി​ല്ല് പ​ട​യ​പ്പ കു​ത്തി​പ്പൊ​ട്ടി​ച്ചു. ബ​സ് യാ​ത്ര​ക്കാ​ർ​ക്ക് ആ​ർ​ക്കും പ​രി​ക്കി​ല്ല.