മെറ്റയിൽ കൂട്ടപ്പിരിച്ചുവിടൽ; ആയിരങ്ങൾക്ക് ജോലി നഷ്ടമാകും

02:27 PM Mar 07, 2023 | Deepika.com
സാൻഫ്രാൻസിസ്കോ: ഫേസ്ബുക്കിന്‍റെയും ഇൻസ്റ്റഗ്രാമിന്‍റെയും ഉടമയായ മെറ്റാ പ്ലാറ്റ്ഫോമുകളിൽ കൂട്ടപ്പിരിച്ചുവിടലിന് സാധ്യത. കമ്പനിയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനായാണ് ജോലികൾ വെട്ടിക്കുറയ്ക്കാൻ മെറ്റാ പദ്ധതിയിടുന്നതെന്നാണ് റിപ്പോർട്ടുകൾ.

ഈ ആഴ്ച തന്നെ ഇതുസംബന്ധിച്ച് തീരുമാനം ഉണ്ടായേക്കും. ആയിരക്കണക്കിന് ജീവനക്കാരെ മെറ്റയിൽ നിന്ന് പിരിച്ചുവിടാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്.

ചെലവ് ചുരുക്കലിന്‍റെ ഭാഗമായി കഴിഞ്ഞ വർഷം നവംബറിൽ മെറ്റ 13 ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. 11,000 പേർക്കാണ് അന്ന് തൊഴിൽ നഷ്ടമായതെന്ന് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നു. 2023 കാര്യക്ഷമതയുടെ വർഷമായി മാർക് സക്കർബർഗ് പ്രഖ്യാപിച്ചിരുന്നു.