13 കോ​ടി​യു​ടെ അ​മൂ​ല്യ വൈ​ൻ മോ​ഷ്ടി​ച്ചു: മു​ൻ സൗ​ന്ദ​ര്യ റാ​ണി​ക്കും പ​ങ്കാ​ളി​ക്കും നാ​ലു വ​ർ​ഷം ത​ട​വ്

11:19 AM Mar 07, 2023 | Deepika.com
മാ​ഡ്രി​ഡ്: റെ​സ്റ്റോ​റ​ന്‍റി​ല്‍ നി​ന്ന് 13 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന അ​മൂ​ല്യ​മാ​യ വൈ​ന്‍ ബോ​ട്ടി​ലു​ക​ള്‍ ക​വ​ര്‍​ന്ന കേ​സി​ല്‍ മു​ന്‍ മെ​ക്സി​ക്ക​ന്‍ സൗ​ന്ദ​ര്യ റാ​ണി​ക്കും പ​ങ്കാ​ളി​ക്കും നാ​ലു വ​ർ​ഷം ത​ട​വ് വി​ധി​ച്ച് സ്പാ​നി​ഷ് കോ​ട​തി. 30-കാ​രി​യാ​യ പ്രി​സി​ല ഗു​വേ​ര, കോ​ൺ​സ്റ്റാ​ന്‍റി​ൻ ഡു​മി​ത്രു എ​ന്നി​വ​ർ​ക്കാ​ണ് ശി​ക്ഷ.

2021 ഒ​ക്ടോ​ബ​റി​ൽ സ്പെ​യി​നി​ലെ കാ​സെ​റ​സ് ന​ഗ​ര​ത്തി​ലെ പ്ര​ശ​സ്ത​മാ​യ എ​ല്‍ ആ​ട്രി​യോ റ​സ്‌​റ്റോ​റ​ന്‍റി​ലാ​ണ് ക​വ​ര്‍​ച്ച ന​ട​ന്ന​ത്. ഇ​വി​ട​ത്തെ വൈ​ൻ സെ​ല്ലാ​റി​ലേ​ക്ക് ക​ട​ന്നു​ക​യ​റി 45 വൈ​ന്‍ ബോ​ട്ടി​ലു​ക​ളാ​ണ് എ​ടു​ത്തു കൊ​ണ്ടു​പോ​യ​ത്. 310,000 യൂ​റോ വി​ല വ​രു​ന്ന 19-ാം നൂ​റ്റാ​ണ്ടി​ലെ വൈ​ന്‍ അ​ട​ക്കം അ​മൂ​ല്യ​മാ​യ വൈ​നു​ക​ളാ​ണ് ഇ​വ​ര്‍ ക​വ​ര്‍​ന്ന​ത്.

യൂ​റോ​പ്പി​ലെ​ങ്ങു​മാ​യി ഒ​രു വ​ര്‍​ഷം നീ​ണ്ട അ​ന്വേ​ഷ​ണ​ത്തി​ന് ഒ​ടു​വി​ലാ​ണ്, ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ ക്രൊ​യേ​ഷ്യ​യി​ല്‍ വ​ച്ച് ഇ​വ​ര്‍ പി​ടി​യി​ലാ​യ​ത്. എ​ന്നാ​ൽ വീ​ഞ്ഞൊ​ന്നും ക​ണ്ടെ​ടു​ത്തി​ട്ടി​ല്ല. ക​വ​ർ​ച്ച​യ്ക്ക് ത​യ്യാ​റെ​ടു​ക്കു​ന്ന​തി​നാ​യി ദ​മ്പ​തി​ക​ൾ കു​റ​ഞ്ഞ​ത് മൂ​ന്ന് ത​വ​ണ​യെ​ങ്കി​ലും റെ​സ്റ്റോ​റ​ന്‍റി​ൽ എ​ത്തി​യി​ട്ടു​ണ്ടെ​ന്ന് എ​ൽ പൈ​സ് പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

കേ​സി​ൽ ശി​ക്ഷ വി​ധി​ച്ച കോ​ട​തി ഇ​വ​രെ ടാ​റ്റാ​നി​യ, എ​സ്താ​നി​സ്‌​ലാ​വോ എ​ന്ന് മാ​ത്ര​മേ നാ​മ​ക​ര​ണം ചെ​യ്തി​ട്ടു​ള്ളൂ. ദ​മ്പ​തി​ക​ളോ​ട് 750,000 യൂ​റോ​യി​ല​ധി​കം ഇ​ൻ​ഷു​റ​ർ​മാ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ൽ​കാ​നും ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്. അ​തേ​സ​മ​യം, ശി​ക്ഷാ​വി​ധി​ക്കെ​തി​രെ ദ​മ്പ​തി​ക​ൾ​ക്ക് അ​പ്പീ​ൽ ന​ൽ​കാ​ൻ അ​വ​സ​ര​മു​ണ്ട്.

മെ​ക്സി​ക്കോ​യി​ൽ ര​ണ്ട് സൗ​ന്ദ​ര്യ മ​ല്‍​സ​ര​ങ്ങ​ളി​ല്‍ കി​രീ​ടം ചൂ​ടി​യ മോ​ഡ​ലാ​ണ് പ്രി​സി​ല ലാ​റ.