തിങ്കളാഴ്ച രാത്രിയാണ് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഗുജറാത്ത് തീരത്തുനിന്ന് ബോട്ട് പിടിച്ചെടുത്തത്. ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേന നൽകിയ പ്രത്യേക രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് ബോട്ട് പിടികൂടിയത്.
അന്താരാഷ്ട്ര വിപണിയില്‍ 425 കോടി രൂപ വിലമതിക്കുന്ന 61 കിലോ ഗ്രാം ഹെറോയിനാണ് പിടികൂടിയതെന്ന് പ്രതിരോധവിഭാഗം പ്രസ് ഇൻഫോർമേഷൻ ബ്യൂറോ അറിയിച്ചു.