കു​വൈ​റ്റി​ൽ സ്വ​കാ​ര്യ ഫാ​ർ​മ​സി​ക​ളി​ൽ ഇ-​പേ​യ്മെ​ന്‍റ് ക​ർ​ശ​ന​മാ​ക്കു​ന്നു

04:02 AM Mar 07, 2023 | Deepika.com
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ൽ സ്വ​കാ​ര്യ ഫാ​ർ​മ​സി​ക​ളി​ൽ പ​ത്ത് ദി​നാ​റി​ന് മു​ക​ളി​ലു​ള്ള മ​രു​ന്ന് വി​ല്‍​പ​ന​ക​ള്‍ ഇ​ല​ക്ട്രോ​ണി​ക് പേ​യ്‌​മെ​ന്‍റ് വ​ഴി മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തു​ന്നു. സ്വ​കാ​ര്യ ഫാ​ര്‍​മ​സി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ക്ര​മീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പു​തി​യ നീ​ക്കം.

‌സ്വ​കാ​ര്യ ഫാ​ർ​മ​സി​ക​ളി​ല്‍ നി​ന്നും പ​ത്ത് ദി​നാ​റി​ൽ കു​റ​വു​ള്ള മ​രു​ന്നു​ക​ള്‍ വാ​ങ്ങു​ന്ന​വ​ര്‍​ക്ക് പ​ണ​മാ​യി ന​ൽ​കാം. പ​ണ​മി​ട​പാ​ട് സം​ബ​ന്ധി​ച്ചു​ള്ള ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ർ​ദേ​ശം വാ​ണി​ജ്യ മ​ന്ത്രാ​ല​യ​ത്തി​ന് സ​മ​ര്‍​പ്പി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ട്.

സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ വ​ഴി​യു​ള്ള ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ അ​ട​ക്കം ത​ട​യു​ക ല​ക്ഷ്യ​മി​ട്ടാ​ണ് തീ​രു​മാ​ന​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.