ബി​ഹാ​റി​ക​ളെ ആ​ക്ര​മി​ക്കു​ന്ന വ്യാ​ജ വീ​ഡി​യോ: യു​വാ​വ് അ​റ​സ്റ്റി​ല്‍, നാ​ല് പേ​ര്‍​ക്കെ​തി​രെ കേ​സ്

03:18 AM Mar 07, 2023 | Deepika.com
പാ​റ്റ്ന: ബി​ഹാ​റി​ൽ നി​ന്നു​ള്ള തൊ​ഴി​ലാ​ളി​ക​ൾ ത​മി​ഴ്നാ​ട്ടി​ൽ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​കു​ന്നു​വെ​ന്ന് ധ​രി​പ്പി​ക്കു​ന്ന വ്യാ​ജ​വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച​തി​ന് ബി​ഹാ​റി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. ജ​മൂ​യി​ലെ ല​ക്ഷ്മി​പു​ർ നി​വാ​സി അ​മ​ൻ കു​മാ​റാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. അ​മ​ൻ കു​മാ​ർ, രാ​കേ​ഷ് തി​വാ​രി, യു​വ​രാ​ജ് സിം​ഗ് രാ​ജ്പു​ട്, മ​നീ​ഷ് കാ​ശ്യ​പ് എ​ന്നി​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു​വെ​ന്നും ബി​ഹാ​ർ പോ​ലീ​സി​ന്‍റെ സാ​ന്പ​ത്തി​ക കു​റ്റാ​ന്വേ​ഷ​ണ യൂ​ണി​റ്റ് (ഇ​ഒ​യു) വ്യ​ക്ത​മാ​ക്കി.

അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കെ​തി​രേ ത​മി​ഴ്നാ​ട്ടി​ൽ ആ​ക്ര​മ​ണം ന​ട​ക്കു​ന്നു​വെ​ന്ന് കാ​ണി​ച്ച് ഒ​ട്ടേ​റെ വ്യാ​ജ​വീ​ഡി​യോ​ക​ളാ​ണ് സം​ഘം പ്ര​ച​രി​പ്പി​ച്ച​ത്. ഇ​ത്ത​ര​ത്തി​ൽ മു​പ്പ​തോ​ളം വീ​ഡി​യോ​ക​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക​ളി​ക​ൾ ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് മ​ട​ങ്ങി​പ്പോ​യി.

സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​നും ത​മി​ഴ്നാ​ട് പോ​ലീ​സി​നെ സ​ഹാ​യി​ക്കു​ന്ന​തി​നു​മാ​യി നാ​ലം​ഗ ഉ​ന്ന​ത​സം​ഘ​ത്തെ ബി​ഹാ​ർ സ​ർ​ക്കാ​ർ ചെ​ന്നൈ​യി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്.