ഭുവനേശ്വർ: ഒഡീഷയിലെ ഖുർദ ജില്ലയിൽ അനധികൃത പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ നാലു പേർ മരിച്ചു. നാലു പേർക്കു ഗുരുതരമായി പരിക്കേറ്റു.
ഭുവനേശ്വറിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള ഭുസന്ദപുർ ഗ്രാമത്തിലായിരുന്നു അപകടം. ഹോളി ആഘോഷത്തിനായുള്ള പടക്കങ്ങൾ നിർമിക്കവേയായിരുന്നു അപകടം. പടക്കം നിർമിച്ചിരുന്ന വീട് പൂർണമായും കത്തിനശിച്ചു.
വീട്ടിൽ പടക്കം നിർമിക്കുന്നതിന് അനുമതിയില്ല, സംഭവത്തിന് ഉത്തരവാദികളായവർക്ക് എതിരെ കർശന നടപടി എടുക്കുമെന്ന് ഖുർദ ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു.
ഒഡീഷയിൽ അനധികൃത പടക്കനിർമാണശാലയിൽ സ്ഫോടനം: നാലു മരണം
02:09 AM Mar 07, 2023 | Deepika.com