തിരുവനന്തപുരം: കിഫ്ബിക്കു വേണ്ടത്ര പണം വകയിരുത്തിയിട്ടില്ലെന്ന പരാമർശങ്ങൾ വസ്തുതാപരമല്ലെന്നു മന്ത്രി കെ.എൻ.ബാലഗോപാൽ.
മോട്ടോർ വാഹന നികുതിയുടെ വിഹിതമായി 2,215 കോടി രൂപയും പെട്രോളിയം സെസ് ഇനത്തിൽ 594 കോടിയും ഉൾപ്പെടെ 2,809 കോടി രൂപ കിഫ്ബിക്കായി വകയിരുത്തിയിട്ടുണ്ട്. ഇതിനു പുറമേ കോർപ്പസ് ഫണ്ട് , മോട്ടോർ വാഹന വകുപ്പ് നികുതിയുടെ വിഹിതം, പെട്രോളിയം സെസ്, ഗ്രാന്റ് എന്നീ ഇനങ്ങളിലായി ഇതിനോടകം 15,103.96 കോടി രൂപ സർക്കാരിൽനിന്നു കിഫ്ബിക്ക് നൽകിയിട്ടുണ്ട്.
വിദ്യഭ്യാസ മേഖലയിൽ 2901 കോടിയുടെ വികസന പദ്ധതികളാണു കിഫ്ബി വഴി അനുവദിച്ചിട്ടുള്ളത്. 888 സ്കൂളുകൾ 11,300 ലാബുകൾ, 44,805 ഹൈടെക് ക്ലാസ് മുറികൾ എന്നിവയാണ് കിഫ്ബി വഴി സ്ഥാപിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ 600 കോടിയുടെ പദ്ധതികളാണു കിഫ്ബി വഴി നടപ്പാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
കിഫ്ബി: പരാമർശം വസ്തുതാപരമല്ലെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ
01:55 AM Mar 07, 2023 | Deepika.com