പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ച്ച കേ​സി​ല്‍ സ​ഹോ​ദ​ര​ങ്ങ​ള്‍ അ​റ​സ്റ്റി​ല്‍

11:55 PM Mar 06, 2023 | Deepika.com
വാ​ക​ത്താ​നം: പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ച്ച കേ​സി​ല്‍ സ​ഹോ​ദ​ര​ങ്ങ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വാ​ക​ത്താ​നം വ​ട​ക്കേ​ത്ത​റ നി​ഖി​ല്‍ (18), ഇ​യാ​ളു​ടെ സ​ഹോ​ദ​ര​ന്‍ അ​ഖി​ല്‍ (21)എ​ന്നി​വ​രെ​യാ​ണ് വാ​ക​ത്താ​നം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ വാ​ക​ത്താ​നം നാ​ലു​ന്നാ​ക്ക​ല്‍ ഭാ​ഗ​ത്തു​ള്ള ലൈ​ഫ് മി​ഷ​ന്‍ കോ​ള​നി​യി​ല്‍ ര​ണ്ട് വീ​ട്ടു​കാ​ര്‍ ത​മ്മി​ല്‍ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യ​താ​യി വി​വ​ര​മ​റി​ഞ്ഞു സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ഇ​വ​ര്‍ ചീ​ത്ത വി​ളി​ക്കു​ക​യും മ​ര​ക്ക​ഷ​ണം കൊ​ണ്ട് ത​ല​യ്ക്ക​ടി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഇ​വ​രെ എ​സ്‌​ഐ​യും സം​ഘ​വും ചേ​ര്‍​ന്ന് സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.