പ്ലേ ​ഓ​ഫ് മ​ത്സ​രം വീ​ണ്ടും ന​ട​ത്ത​ണം, റ​ഫ​റി​ക്കെ​തി​രേ ന​ട​പ​ടി വേ​ണ​മെ​ന്നും കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ്

05:25 PM Mar 06, 2023 | Deepika.com
കൊ​ച്ചി: ഐ​എ​സ്എ​ല്ലി​ൽ ബം​ഗ​ളൂ​രു എ​ഫ്സി-​കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് പ്ലേ​ഓ​ഫ് മ​ത്സ​രം വീ​ണ്ടും ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യം. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് ഓ​ള്‍ ഇ​ന്ത്യ ഫു​ട്‌​ബോ​ള്‍ ഫെ​ഡ​റേ​ഷ​നു (എ​ഐ​എ​ഫ്എ​ഫ്) പ​രാ​തി ന​ൽ​കി​യ​താ​യി റി​പ്പോ​ർ​ട്ട്.

വി​വാ​ദ ഗോ​ളി​നെ തു​ട​ര്‍​ന്ന് ബം​ഗ​ളൂ​രു എ​ഫ്‌​സി​ക്കെ​തി​രാ​യ ഐ​എ​സ്എ​ല്‍ പ്ലേ​ഓ​ഫ് മ​ത്സ​ര​ത്തി​ൽ​നി​ന്നും കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ക​ളം​വി​ട്ടി​രു​ന്നു. പ്ലേ ​ഓ​ഫ് മ​ത്സ​രം വീ​ണ്ടും ന​ട​ത്ത​ണ​മെ​ന്നും താ​ര​ങ്ങ​ള്‍ ത​യാ​റെ​ടു​ക്കും മു​മ്പ് സു​നി​ല്‍ ഛേത്രി ​നേ​ടി​യ ഗോ​ള്‍ അ​നു​വ​ദി​ച്ച റ​ഫ​റി ക്രി​സ്റ്റ​ല്‍ ജോ​ണി​നെ വി​ല​ക്ക​ണ​മെ​ന്നും ബ്ലാ​സ്‌​റ്റേ​ഴ്‌​സ് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ട​താ​യാ​ണ് റി​പ്പോ​ർ​ട്ട്.

ബ്ലാ​സ്‌​റ്റേ​ഴ്‌​സി​ന്‍റെ പ​രാ​തി ച​ര്‍​ച്ച ചെ​യ്യാ​ന്‍ എ​ഐ​എ​ഫ്എ​ഫ് അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ച​താ​യും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. റ​ഫ​റി ഫ്രീ ​കി​ക്കി​നു മു​മ്പ് ബ്ലാ​സ്റ്റേ​ഴ്‌​സ് ക്യാ​പ്റ്റ​ന്‍ അ​ഡ്രി​യാ​ന്‍ ലൂ​ണ​യോ​ട് പ​ന്തി​ന​ടു​ത്തു​നി​ന്ന് മാ​റി​നി​ല്‍​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​താ​യി പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ഇ​ക്കാ​ര​ണ​ത്താ​ല്‍ ത​ന്നെ ക്വി​ക്ക് ഫ്രീ​കി​ക്ക് അ​നു​വ​ദി​ക്കാ​ന്‍ സാ​ധി​ക്കി​ല്ല.

റ​ഫ​റി ക​ളി​ക്കാ​ര​നോ​ട് മാ​റി​നി​ല്‍​ക്കാ​ന്‍ നി​ര്‍​ദേ​ശി​ക്കു​ന്ന​തി​ന്‍റെ അ​ര്‍​ഥം പ്ര​തി​രോ​ധ മ​തി​ല്‍ തീ​ര്‍​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു എ​ന്നാ​ണെ​ന്നും അ​തി​നാ​ല്‍ ത​ന്നെ ക​ളി​ക്കാ​ര​ന്‍ ഫ്രീ​കി​ക്ക് എ​ടു​ക്കാ​ന്‍ റ​ഫ​റി​യു​ടെ വി​സി​ലി​നാ​യി കാ​ത്തി​രി​ക്ക​ണ​മെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ഇ​ക്കാ​ര​ണ​ത്താ​ല്‍ ഗോ​ള്‍ അ​നു​വ​ദി​ച്ച റ​ഫ​റി​യു​ടെ തീ​രു​മാ​നം യു​ക്തി​ക്ക് നി​ര​ക്കാ​ത്ത​താ​ണെ​ന്നും പ​രാ​തി​യി​ലു​ണ്ട്.

ഫ്രീ​കി​ക്കി​നാ​യി പ​ന്തി​ന്‍റെ സ്ഥാ​നം സൂ​ചി​പ്പി​ക്കാ​ന്‍ റ​ഫ​റി സ്‌​പ്രേ ഉ​പ​യോ​ഗി​ച്ചു​വെ​ന്നും ത​ന്നോ​ട് മാ​റാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നും അ​ഡ്രി​യാ​ന്‍ ലൂ​ണ പ​രി​ശീ​ല​ക​നെ​യും ക​ളി​ക്കാ​രേ​യും അ​റി​യി​ച്ചി​ട്ടു​ണ്ട്. മ​ത്സ​രം ബ്ലാ​സ്റ്റേ​ഴ്‌​സി​ന്‍റെ പ്ര​തി​ഷേ​ധ​ത്തി​ല്‍ അ​വ​സാ​നി​ക്കാ​ന്‍ കാ​ര​ണം റ​ഫ​റി​യു​ടെ പി​ഴ​വാ​ണെ​ന്നും അ​തു​കൊ​ണ്ട് ത​ന്നെ അ​ന്വേ​ഷ​ണം ന​ട​ത്തി എ​ത്ര​യും പെ​ട്ടെ​ന്ന് ഇ​ക്കാ​ര്യ​ത്തി​ല്‍ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ബ്ലാ​സ്റ്റേ​ഴ്‌​സ് പ​രാ​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു.