പാക്കിസ്ഥാനിൽ ബോം​ബ് സ്ഫോ‌​ട​നം: ഒൻപത് പോലീസുകാർ കൊല്ലപ്പെട്ടു

04:03 PM Mar 06, 2023 | Deepika.com
ഇ​സ്‍​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ലെ ബ​ലൂ​ചി​സ്ഥാ​നി​ൽ ഒ​ൻ​പ​ത് പോ​ലീ​സു​കാ​ർ ചാ​വേ​ർ ബോം​ബ് സ്ഫോ‌​ട​ന​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടു. 11 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

പോ​ലീ​സ് ട്ര​ക്കി​ലേ​ക്ക് ബെെ​ക്ക് ഓ​ടി​ച്ചു ക​യ​റ്റി​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ട്ര​ക്കി​ന്‍റെ പി​ന്നി​ൽ നി​ന്നാ​ണ് ചാ​വേ​ർ ബെെ​ക്ക് ഇ​ടി​ച്ചു ക​യ​റ്റി​യ​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.