നാ​ലാം ടെ​സ്റ്റി​നും ക​മ്മി​ൻ​സി​ല്ല; സ്മി​ത്ത് ത​ന്നെ ന​യി​ക്കും

03:51 PM Mar 06, 2023 | Deepika.com
അ​ഹ​മ്മ​ദാ​ബാ​ദ്: ബോ​ര്‍​ഡ​ര്‍-​ഗ​വാ​സ്ക​ര്‍ ട്രോ​ഫി ക്രിക്കറ്റ് ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ അ​വ​സാ​ന ടെ​സ്റ്റി​ൽ ഓ​സ്ട്രേ​ലി​യ​യെ സ്റ്റീ​വ് സ്മി​ത്ത് ന​യി​ക്കും. നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ നാ​യ​ക​ൻ പാ​റ്റ് ക​മ്മി​ൻ​സ് തി​രി​കെ വ​രി​ല്ലെ​ന്ന് ഉ​റ​പ്പാ​യ​തോ​ടെ​യാ​ണ് സ്മി​ത്തി​നെ നാ​യ​ക​നാ​യി നി​ല​നി​ർ​ത്താ​ൻ ഓ​സീ​സ് ക്രി​ക്ക​റ്റ് ബോ​ർ​ഡ് തീ​രു​മാ​നി​ച്ച​ത്

ക്യാ​ന്‍​സ​ര്‍ ബാ​ധി​ത​യാ​യ അ​മ്മ​യു​ടെ ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ആ​ദ്യ ര​ണ്ട് ടെ​സ്റ്റി​നു​ശേ​ഷം ക​മ്മി​ൻ​സ് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​ത്. ആ​ദ്യ ര​ണ്ട് ടെ​സ്റ്റി​ലും ദ​യ​നീ​യ​മാ​യി ഓ​സീ​സ് തോ​റ്റ​പ്പോ​ള്‍ സ്മി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​റ​ങ്ങി​യ മു​ന്നാം ടെ​സ്റ്റി​ല്‍ ടീം ​ത​ക​ര്‍​പ്പ​ന്‍ ജ​യം നേ​ടി​യി​രു​ന്നു.

മാ​ർ‌‌​ച്ച് ഒ​ൻ​പ​തി​നാ​ണ് നാ​ലാം ടെ​സ്റ്റ് ആ​രം​ഭി​ക്കു​ക. പ​ര​ന്പ​ര​യി​ൽ ഇ​ന്ത്യ 2-1ന് ​മു​ന്നി​ലാ​ണ്.