പുലി പശുവിനെ കൊന്നു; ജഡം കണ്ടെത്തിയത് കശുമാവിന്‍റെ മുകളിൽ

03:05 PM Mar 06, 2023 | Deepika.com
തൃശൂർ: അതിരപ്പിള്ളിയിൽ പുലി പശുവിനെ കൊന്നു. വെറ്റിലപ്പാറ ഒന്നാം ബ്ലോക്കില്‍ കശുമാവിൻ തോട്ടത്തിൽവച്ചാണ് പുലി പശുവിനെ ആക്രമിച്ചത്.

കശുമാവിന്‍റെ മുകളിലാണ് പശുവിന്‍റെ ജഡം കണ്ടെത്തിയത്. തോട്ടത്തിലെ തൊഴിലാളികള്‍ ബഹളം വച്ചപ്പോള്‍ പുലി ഇറങ്ങിയോടി. വനംവകുപ്പ് സ്ഥലത്തെത്തി തെരച്ചിൽ തുടങ്ങി.