വാളയാർ ചെക്പോസ്റ്റിൽ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

02:43 PM Mar 06, 2023 | Deepika.com
പാലക്കാട്: വാളയാർ ചെക്പോസ്റ്റിൽ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ. ബംഗളൂരുവിൽ നിന്നും തൃശൂരിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് ബസിൽ നിന്നുമാണ് യുവാക്കളെ പിടികൂടിയത്.

പത്ത് ലക്ഷത്തോളം രൂപയുടെ മയക്കുമരുന്നാണ് ഇവരുടെ കൈയിൽനിന്നും പിടിച്ചെടുത്തതെന്ന് എക്സൈസ് വിഭാഗം അറിയിച്ചു. യുവാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി.