കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ചു

02:36 PM Mar 06, 2023 | Deepika.com
കോതമംഗലം: കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ചു. എറണാകുളം കോതമംഗലത്താണ് സംഭവം. ഉറിയംപെട്ടി ആദിവാസി കോളനിയിലെ പൊന്നൻ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടു പേർ ഓടി രക്ഷപ്പെട്ടു.

വെള്ളാരംകുത്തിൽ നിന്ന് താമസസ്ഥലത്തേക്ക് പോകുന്നതിനിടെ രാവിലെയാണ് കാട്ടുപോത്തിന്‍റെ ആക്രമണമുണ്ടായത്. പൊന്നനെ കാട്ടുപോത്ത് കുത്തി വീഴ്ത്തുകയായിരുന്നു. സംഭവസ്ഥലത്ത് വച്ചുതന്നെ പൊന്നൻ മരിച്ചതായി പോലീസ് പറഞ്ഞു.