ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ഭൂ​മി ത​ട്ടി​യെ​ടു​ത്ത കേ​സ്: റാ​ബ്രി ദേ​വി​യെ സി​ബി​ഐ ചോ​ദ്യം ചെ​യ്യു​ന്നു

03:52 PM Mar 06, 2023 | Deepika.com
പാറ്റ്‌ന: ലാ​ലു പ്ര​സാ​ദ് യാ​ദ​വി​ന്‍റെ ഭാ​ര്യ​യും ബീ​ഹാ​ര്‍ മു​ന്‍​മു​ഖ്യ​മ​ന്ത്രി​യു​മാ​യ റാ​ബ്രി ദേ​വി​യെ സി​ബി​ഐ ചോ​ദ്യം ചെ​യ്യു​ന്നു. പാറ്റ്‌ന​യി​ലെ വ​സ​തി​യി​ല്‍​വ​ച്ചാ​ണ് ചോ​ദ്യം ചെ​യ്യ​ല്‍. റെ​യി​ല്‍​വേ​യി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് കു​റ​ഞ്ഞ തു​ക​യ്ക്ക് ഭൂ​മി ത​ട്ടി​യെ​ടു​ത്തെ​ന്ന കേ​സി​ലാ​ണ് ന​ട​പ​ടി.

ബി​ജെ​പി​യു​ടെ രാ​ഷ്ട്രീ​യ​ല​ക്ഷ്യ​ങ്ങ​ള്‍​ക്കു​വേ​ണ്ടി കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ളെ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ആ​യു​ധ​മാ​ക്കു​ക​യാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ള്‍ മോ​ദി​ക്ക് ക​ത്ത​യ​ച്ച​തി​ന്‍റെ തൊ​ട്ടു​പി​റ്റേ​ന്നാ​ണ് റാ​ബ്രി​യു​ടെ വ​സ​തി​യി​ല്‍ സി​ബി​ഐ സം​ഘ​മെ​ത്തി​യ​ത്. എ​ന്നാ​ല്‍ ഇ​ത് സെ​ര്‍​ച്ചോ റെ​യ്‌​ഡോ അ​ല്ലെ​ന്നും ചോ​ദ്യം ചെ​യ്യാ​ന്‍ മു​ന്‍​കൂ​റാ​യി അ​നു​മ​തി വാ​ങ്ങി​യി​രു​ന്നെ​ന്നു​മാ​ണ് സി​ബി​ഐ​യു​ടെ വി​ശ​ദീ​ക​ര​ണം.

2004-2009 കാ​ല​ത്ത് ലാ​ലു പ്ര​സാ​ദ് കേ​ന്ദ്ര റെ​യി​ല്‍​വേ മ​ന്ത്രി​യാ​യി​രി​ക്കെ ച​ട്ടം ലം​ഘി​ച്ച് റെ​യി​ല്‍​വേ​യി​ല്‍ ഏ​താ​നും പേ​ര്‍​ക്ക് ജോ​ലി ന​ല്‍​കി​യെ​ന്നാ​ണ് കേ​സ്. ഇ​തി​ന് പ്ര​തി​ഫ​ല​മാ​യി ഇ​വ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഭൂ​മി കു​റ​ഞ്ഞ തു​ക​യ്ക്ക് ത​ട്ടി​യെ​ടു​ത്തെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.

2022 മേ​യി​ല്‍ എ​ഫ്‌​ആെ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ ലാ​ലു പ്ര​സാ​ദ് യാ​ദ​വ്, റാ​ബ്രി ദേ​വി, മ​ക്ക​ളാ​യ മി​സ, ഹെ​മ എ​ന്നി​വ​ര്‍ പ്ര​തി​ക​ളാ​ണ്. ഭൂ​മി ന​ല്‍​കി ജോ​ലി സ്വ​ന്ത​മാ​ക്കി​യ 12 പേ​രെ​യും കേ​സി​ല്‍ പ്ര​തി ചേ​ര്‍​ത്തി​ട്ടു​ണ്ട്.