മൈക്ക് ശരിയാക്കാൻ വന്ന യുവാവിനോട് പൊട്ടിത്തെറിച്ച് എം.വി. ഗോവിന്ദൻ

03:12 PM Mar 06, 2023 | Deepika.com
തൃശൂർ: ജനകീയ പ്രതിരോധ ജാഥയിൽ മൈക്ക് ശരിയാക്കാൻ വന്ന യുവാവിനെ ശകാരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പ്രസംഗിക്കുന്നതിനിടെ, മൈക്കിലേക്ക് ചേർന്ന് നിന്ന് സംസാരിക്കാനാവശ്യപ്പെട്ട മൈക്ക് ഓപറേറ്ററോടാണ് എം.വി. ഗോവിന്ദൻ പരസ്യമായി ദേഷ്യപ്പെട്ടത്.

"നിന്‍റെ മൈക്കിന്‍റെ തകരാറിന് ഞാനാ ഉത്തരവാദി? മൈക്കിന്‍റെ അടുത്തുനിന്ന് പറയണമെന്നാണ് ഈ ചെങ്ങായി പറയുന്നത്. ആദ്യമായിട്ട് മൈക്കിന്‍റെ മുൻപിൽ നിന്ന് പ്രസംഗിക്കുന്നയാളോട് വിശദീകരിക്കുന്നത് പോലെയാണ്. കുറേ സാധനമുണ്ടായിട്ടും കൈകാര്യം ചെയ്യാനറിയില്ല'- ഓപ്പറേറ്ററോട് കയർത്ത് ഗോവിന്ദൻ പറഞ്ഞു.