കണ്ണൂര്‍: തോട്ടത്തില്‍ തീയിട്ടത് വീടിന് സമീപത്തേക്ക് പടരുന്നത് കണ്ട് ബോധരഹിതയായി വീണ വീട്ടമ്മ പൊള്ളലേറ്റ് മരിച്ചു. കൊട്ടിയൂര്‍ ചപ്പമലയില്‍ പൊന്നമ്മ കുട്ടപ്പന് കരിമ്പനോലില്‍(60) ആണ് മരിച്ചത്.
വീടിന് സമീപമുള്ള കശുമാവ് തോട്ടത്തില്‍ തീയിടുമ്പോഴാണ് അപകടം. തീ പടരുന്നതുകണ്ട് ഇവര്‍ ബോധരഹിതയായി നിലത്തുവീഴുകയായിരുന്നു. പൊള്ളലേറ്റാനാണ് മരണം സംഭവിച്ചത്.
തോട്ടത്തില്‍ തീയിട്ടത് വീട്ടിലേക്ക് പടര്‍ന്നു; വീട്ടമ്മ പൊള്ളലേറ്റ് മരിച്ചു.
12:33 PM Mar 06, 2023 | Deepika.com