മു​ഖ്യ​മ​ന്ത്രി​യെ ഭ​രി​ക്കു​ന്ന​ത് ഭ​യം, ഏ​കാ​ധി​പ​തി​ക​ള്‍​ക്കെ​ല്ലാം ഈ ​പേ​ടി ഉ​ണ്ടാ​യി​രു​ന്നു: സ​തീ​ശ​ന്‍

03:12 PM Mar 06, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​ക്ക് പ്ര​തി​പ​ക്ഷ​ത്തെ​യും ചോ​ദ്യ​ങ്ങ​ളെ​യും പേ​ടി​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍. സ​ര്‍​ക്കാ​രി​നെ ഭ​രി​ക്കു​ന്ന​ത് ഭ​യ​മാ​ണ്. ഏ​കാ​ധി​പ​തി​ക​ള്‍​ക്ക് എ​ല്ലാ കാ​ല​ത്തും ഈ ​പേ​ടി ഉ​ണ്ടാ​യി​രു​ന്നെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു.

പേ​ടി​യു​ള്ള​തു​കൊ​ണ്ടാ​ണ് ര​ണ്ട് കു​ട്ടി​ക​ള്‍ ക​രി​ങ്കൊ​ടി കാ​ണി​ക്കു​മ്പോ​ള്‍ ആ​യി​രം പോ​ലീ​സു​കാ​രു​ടെ ഇ​ട​യി​ല്‍ ഓ​ടി​യൊ​ളി​ക്കു​ന്ന​ത്. തങ്ങ​ളാ​രും ക​ട​ക്ക് പു​റ​ത്ത് എ​ന്ന് ഒ​രാ​ളോ​ടും പ​റ​ഞ്ഞി​ട്ടി​ല്ല. നി​ങ്ങ​ള്‍ ഇ​ഴ​ഞ്ഞ് നീ​ങ്ങി​യാ​ല്‍ ഈ ​സ​ര്‍​ക്കാ​ര്‍ നി​ങ്ങ​ളു​ടെ പി​ന്നാ​ലെ വ​രും, അ​തു​കൊ​ണ്ട് എ​ഴു​ന്നേ​റ്റ് നി​ന്ന് പ്ര​തി​ക​രി​ക്കാ​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് താ​ന്‍ ആ​ഹ്വാ​നം ചെ​യ്യു​ക​യാ​ണെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു.

ല​ഹ​രി​ക്ക് എ​തി​രാ​യ ക്യാം​പ​യി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഏ​ഷ്യാ​നെ​റ്റ് ന്യൂ​സ് വാ​ര്‍​ത്ത ന​ല്‍​കി​യ​ത്. പെ​ണ്‍​കു​ട്ടി​യു​ടെ അ​ച്ഛ​ന്‍റെ പ​രാ​തി​യി​ല്‍ പോലീസ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​താ​ണ്.

ആ​രു​ടേ​യും ചി​ത്രം വ്യ​ക്ത​മാ​ക്കാ​ത്ത രീ​തി​യി​ലാ​ണ് ചാ​ന​ല്‍ വാ​ര്‍​ത്ത ന​ല്‍​കി​യ​ത്. ആ​ര്‍​ക്കും മ​ന​സി​ലാ​ക്കാ​ന്‍ പാ​ടി​ല്ലാ​ത്ത ചി​ത്രം വ​ച്ചാ​ണ് വാ​ര്‍​ത്ത ചി​ത്രീ​ക​രി​ച്ച​ത്. ഈ ​വീ​ഡി​യോ യ​ഥാ​ര്‍​ത്ഥ​മ​ല്ല എ​ന്ന് വേ​ണ​മെ​ങ്കി​ല്‍ കൊ​ടു​ക്കാ​മാ​യി​രു​ന്നു എ​ന്ന് മാ​ത്ര​മാ​ണ് ഇ​തി​ല്‍ പ​റ​യാ​വു​ന്ന തെ​റ്റെ​ന്നും സ​തീ​ശ​ന്‍ ചൂ​ണ്ടി​ക്കാ​ണി​ച്ചു.

മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കൂ​ച്ചു​വി​ല​ങ്ങി​ടാ​നു​ള്ള സ​ര്‍​ക്കാ​രി​ന്‍റെ ശ്ര​മ​ങ്ങ​ളോ​ട് ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് പ്ര​തി​പ​ക്ഷം സ​ഭ ബ​ഹി​ഷ്‌​ക​രി​ച്ചു.