ല​ഹ​രി മാ​ഫി​യ​ക്കെ​തി​രാ​യ വാ​ര്‍​ത്ത എ​ങ്ങ​നെ സ​ര്‍​ക്കാ​രി​നെ​തി​രാ​കും: പി.​സി.​വി​ഷ്ണു​നാ​ഥ്

03:11 PM Mar 06, 2023 | Deepika.com
തിരുവനന്തപുരം: ല​ഹ​രി മാ​ഫി​യ​ക്ക് എ​തി​രാ​യ വാ​ര്‍​ത്ത​യി​ല്‍ എ​സ്എ​ഫ്‌​ഐ എ​ന്തി​നാ​ണ് പ്ര​തി​ഷേ​ധി​ക്കു​ന്ന​തെ​ന്ന് പി.​സി.​വി​ഷ്ണു​നാ​ഥ് നി​യ​മ​സ​ഭ​യി​ല്‍. ല​ഹ​രി​മാ​ഫി​യ​ക്കെ​തി​രെ വാ​ര്‍​ത്ത വ​ന്നാ​ല്‍ വി​റ​ളി പി​ടി​ക്കേ​ണ്ട​ത് ല​ഹ​രി​മാ​ഫി​യ​ക്ക​ല്ലേ എ​ന്നും എം​എ​ല്‍​എ ചോ​ദി​ച്ചു.

ഏ​ഷ്യാ​നെ​റ്റ് ഓ​ഫി​സി​ലേ​ക്ക് എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ അ​തി​ക്ര​മി​ച്ച് ക​യ​റി​യ വി​ഷ​യം ച​ര്‍​ച്ച ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു വി​ഷ്ണു​നാ​ഥ്.

ല​ഹ​രി​സം​ഘ​ങ്ങ​ള്‍​ക്കെ​തി​രാ​യ വാ​ര്‍​ത്ത സ​ര്‍​ക്കാ​രി​നെ​തി​രാ​യ ഗൂ​ഢാ​ലോ​ച​ന എ​ന്നാ​ണ് പി.​വി.​അ​ന്‍​വ​ന്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത എ​ഫ്‌​ആെ​റി​ല്‍ പ​റ​യു​ന്ന​ത്. ല​ഹ​രി​മാ​ഫി​യ​യ്‌​ക്കെ​തി​രാ​യ വാ​ര്‍​ത്ത എ​ങ്ങ​നെ സ​ര്‍​ക്കാ​രി​നെ​തി​രാ​കു​മെ​ന്നും എം​എ​ല്‍​എ ചോ​ദ്യ​മു​ന്ന​യി​ച്ചു.

ചാ​ന​ലി​ന്‍റെ ഓ​ഫീ​സി​ല്‍ ക്രൈം ​ബ്രാ​ഞ്ച് റെ​യ്ഡ് ന​ട​ത്തി​യ​തി​നെ​യും എം​എ​ല്‍​എ വി​മ​ര്‍​ശി​ച്ചു. ബി​ബി​സി​യി​ല്‍ ന​ട​ന്ന റെ​യ്ഡി​ന് പി​ന്നാ​ലെ സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി പു​റ​ത്തി​റ​ക്കി​യ പ​ത്ര​ക്കു​റി​പ്പു​ണ്ട്. ആ ​പ്ര​സ്താ​വ​ന​യി​ല്‍ മോ​ദി എ​ന്ന ഭാ​ഗം ഒ​ഴി​വാ​ക്കി പി​ണ​റാ​യി​യെ​ന്നും ഇ​ഡി എ​ന്ന ഭാ​ഗം ഒ​ഴി​വാ​ക്കി കേ​ര​ള പോ​ലീ​സ് എ​ന്നു​മാ​ക്കി​യാ​ല്‍ ആ ​നോ​ട്ടീ​സ് അ​തേ പോ​ലെ ഇ​റ​ക്കാം എ​ന്നും വി​ഷ്ണു​നാ​ഥ് വി​മ​ർ​ശി​ച്ചു.