വൈ​ക്കം എം​എ​ൽ​എ​യു​ടെ വീ​ട്ടി​ലേ​ക്കു​ള്ള ദി​ശാ​ബോ​ർ​ഡ് ന​ശി​പ്പി​ച്ചു

03:10 PM Mar 06, 2023 | Deepika.com
കോ​ട്ട​യം: വൈ​ക്കം എം​എ​ൽ​എ സി.​കെ.​ആ​ശ​യു​ടെ വീ​ട്ടി​ലേ​ക്കു​ള്ള ദി​ശാ​ബോ​ർ​ഡ് സാ​മൂ​ഹി​ക വി​രു​ദ്ധ​ര്‍ ന​ശി​പ്പി​ച്ചു. വെ​ച്ചൂ​ർ ശാ​സ്ത​ക്കു​ളം ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്ത് സ്ഥാ​പി​ച്ച ദി​ശാ​ബോ​ർ​ഡാ​ണ് ന​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. എം​എ​ൽ​എ​യു​ടെ പേ​ര് എ​ഴു​തി​യി​രു​ന്ന ഫ്ല​ക്സും കീ​റി​ക്ക​ള​ഞ്ഞി​ട്ടു​ണ്ട്.

എം​എ​ൽ​എ പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് വൈ​ക്കം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് സി​പി​ഐ പ്ര​ക​ട​ന​വും സ​മ്മേ​ള​ന​വും ന​ട​ത്തി. ദി​ശാ​ബോ​ർ​ഡ് ന​ശി​പ്പി​ച്ച​വ​രെ ഉ​ട​ൻ പി​ടി​കൂ​ട​ണ​മെ​ന്ന് സി​പി​ഐ ആ​വ​ശ്യ​പ്പെ​ട്ടു.