ഇടുക്കി: കൈക്കൂലി നല്‍കാത്തതിന്റെ പേരില്‍ ഇടുക്കി ജില്ലാ ആശുപത്രിയില്‍ 12കാരന് ചികിത്സ നിഷേധിച്ചതായി പരാതി. കാഷ്വാലിറ്റി ഡോക്ടര്‍ എ.അന്‍സിലിനെതിരെയാണ് ആരോപണം.
വണ്ണപ്പുറം സ്വദേശികളായ രാജേഷ്-ബിന്‍സി ദമ്പതികളുടെ മകന് നിജിലിനാണ് ചികിത്സ നിഷേധിച്ചത്. ഞായറാഴ്ച രാവിലെ 11ഓടെയാണ് സൈക്കിളില്‍നിന്ന് വീണ് തോളെല്ല് പൊട്ടിയ കുട്ടിയുമായി ഇവര്‍ ആശുപത്രിയിലെത്തിയത്.
പരിശോധനയില്‍ തോളെല്ലിന് പൊട്ടലുണ്ടെന്ന് സ്ഥിരീകരിച്ചു. തുടര്‍ ചികിത്സയ്ക്ക് ഡോക്ടര്‍ അയ്യായിരം രൂപ ആവശ്യപ്പെട്ടു. പണം ഇല്ലെന്ന് പറഞ്ഞപ്പോള്‍ അത്യാഹിത വിഭാഗത്തില്‍നിന്ന് ഇറക്കിവിട്ടു.
മണിക്കൂറുകള്‍ ഇവിടെ കാത്തിരുന്നിട്ടും പ്രാഥമിക ചികിത്സ പോലും നല്‍കിയില്ലെന്നാണ് ആരോപണം. പിന്നീട് വണ്ണപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചാണ് കുട്ടിക്ക് ചികിത്സ നല്‍കിയത്.
അതേസമയം ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
കൈക്കൂലി നല്‍കിയില്ല; ഇടുക്കി ജില്ലാ ആശുപത്രിയില്‍ 12കാരന് ചികിത്സ നിഷേധിച്ചെന്ന് പരാതി
10:09 AM Mar 06, 2023 | Deepika.com