കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ ഗ​ഡു​ക്ക​ളാ​യി ശ​മ്പ​ളം: സി​ഐ​ടി​യു ഇ​ന്ന് ഉ​പ​രോ​ധ​സ​മ​രം ന​ട​ത്തും

09:31 AM Mar 06, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ ശ​മ്പ​ളം ഗ​ഡു​ക്ക​ളാ​യി വി​ത​ര​ണം ചെ​യ്യു​ന്ന​തി​നെ​തി​രേ സി​ഐ​ടി​യു ഇ​ന്ന് ഉ​പ​രോ​ധ​സ​മ​രം ന​ട​ത്തും. രാ​വി​ലെ പ​ത്തി​ന് തി​രു​വ​ന​ന്ത​പു​ര​ത്തെ ചീ​ഫ് ഓ​ഫീ​സി​ന്‍റെ ക​വാ​ട​ങ്ങ​ള്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​പ​രോ​ധി​ക്കും.

അ​തേ​സ​മ​യം സി​ഐ​ടി​യു യൂ​ണി​യ​നെ അ​നു​ന​യി​പ്പി​ക്കാ​ന്‍ ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു ഇ​ന്ന് നേ​താ​ക്ക​ളു​മാ​യി ച​ര്‍​ച്ച ന​ട​ത്തും. രാ​വി​ലെ 11.30ക്ക് ​നി​യ​മ​സ​ഭ​യി​ലെ മ​ന്ത്രി​യു​ടെ ചേം​ബ​റി​ലാ​ണ് ച​ര്‍​ച്ച.

കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ ശ​മ്പ​ളം ഗ​ഡു​ക്ക​ളാ​യി വി​ത​ര​ണം ചെ​യ്യു​ന്ന​തി​നെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധ​മു​യ​ര്‍​ന്നി​രു​ന്നു. ഫെ​ബ്രു​വ​രി മാ​സ​ത്തി​ലെ ശ​മ്പ​ള​ത്തി​ന്‍റെ പ​കു​തി​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ന​ല്‍​കി​യ​ത്. സ​ര്‍​ക്കാ​ര്‍ സ​ഹാ​യ​മാ​യി കി​ട്ടി​യ 30 കോ​ടി​യി​ല്‍ നി​ന്നാ​ണ് ശ​മ്പ​ള വി​ത​ര​ണം ന​ട​ത്തി​യ​ത്.

കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ എ​ല്ലാ മാ​സ​വും അ​ഞ്ചാം തീ​യ​തി​യ്ക്ക് മു​മ്പ് ജീ​വ​ന​ക്കാ​ര്‍​ക്ക് ശ​മ്പ​ളം ന​ല്‍​ക​ണ​മെ​ന്ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് നി​ല​നി​ല്‍​ക്കേ​യാ​ണ് പ​കു​തി ശ​മ്പ​ളം മാ​ത്രം ന​ല്‍​കി​യ​ത്.