കേ​ര​ള, ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​മാ​ർ ഇ​ന്ന് നാ​ഗ​ർ​കോ​വി​ലി​ൽ വേ​ദി പ​ങ്കി​ടും

07:21 AM Mar 06, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: വി​വി​ധ രാ​ഷ്‌​ട്രീ​യ ക​ക്ഷി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്നു നാ​ഗ​ർ​കോ​വി​ലി​ൽ ന​ട​ക്കു​ന്ന മ​ഹാ​സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​നും വേ​ദി പ​ങ്കി​ടും.

ജാ​തി​വി​വേ​ച​ന​ത്തെ​യും അ​നാ​ചാ​ര​ത്തെ​യും പോ​രാ​ടി തോ​ൽ​പ്പി​ക്കാ​ൻ "ഊ​ഴി​യ വേ​ല​യ്ക്ക് വി​ടു​ത​ലൈ, തോ​ൾ​ശീ​ല​യ്ക്ക് ഉ​രി​മൈ'​എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി തെ​ക്ക​ൻ തി​രു​വി​താം​കൂ​റി​ൽ അ​ര​ങ്ങേ​റി​യ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ ക​ലാ​പ​ത്തി​ന്‍റെ 200-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന് നാ​ഗ​ർ​കോ​വി​ലി​ൽ ന​ട​ക്കു​ന്ന മ​ഹാ​സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​ങ്കെ​ടു​ക്കും.

ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​നും പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ത​മി​ഴ്നാ​ട് മ​ത​നി​ര​പേ​ക്ഷ പു​രോ​ഗ​മ​ന മു​ന്ന​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വൈ​കു​ന്നേ​രം അ​ഞ്ചി​ന് നാ​ഗ​രാ​ജ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് സ​മ്മേ​ള​നം. ഡി​എം​കെ, സി​പി​എം, സി​പി​ഐ, കോ​ണ്‍​ഗ്ര​സ്, വി​സി​കെ, എം​എം​കെ, എം​ഡി​എം​കെ തു​ട​ങ്ങി​യ ക​ക്ഷി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​മ്മേ​ള​നം ന​ട​ക്കു​ക.