ന്യൂയോർക്ക്: അമേരിക്കൻ ഭിന്നശേഷി അവകാശപ്പോരാളിയും എഴുത്തുകാരിയുമായ ജൂഡി ഹ്യൂമാൻ (75) അന്തരിച്ചു. ഭിന്നശേഷി അവകാശപ്രസ്ഥാനത്തിന്റെ മാതാവ് എന്നറിയപ്പെടുന്നയാളാണ് ജൂഡി. വേൾഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓൺ ഡിസബിലിറ്റി സഹസ്ഥാപകയാണ്.
ഫിലാഡൽഫിയയിൽ ജനിച്ച ജൂഡി 1949ൽ പോളിയോ ബാധിച്ചതിനെത്തുടർന്ന് അഞ്ചാം വയസിൽ വീൽചെയറിലായി. വിദ്യാഭ്യാസ കാലത്തുടനീളം ഭിന്നശേഷി വിദ്യാർഥികളുടെ അവകാശങ്ങൾക്ക് വേണ്ടി സമരം നയിച്ചു. 1970ൽ ബോർഡ് ഓഫ് എജ്യുക്കേഷൻ അധ്യാപക ലൈസൻസ് നിഷേധിച്ചതിനെത്തുടർന്നുണ്ടായ നിയമപോരാട്ടം വീൽചെയറിൽ ഇരുന്നാണ് ജൂഡി ജയിച്ചത്.
അഭിഭാഷക കൂടിയായ ഇവരുടെ ഇടപെടൽ യുഎസിൽ ഭിന്നശേഷിക്കാർക്കായി നിരവധി നിയമനിർമാണത്തിന് കാരണമായിട്ടുണ്ട്. 2010ൽ രാജ്യാന്തര ഭിന്നശേഷി അവകാശത്തിനായുള്ള യുഎസിന്റെ പ്രത്യേക ഉപദേഷ്ടാവായി നിയോഗിക്കപ്പെട്ടു.
ഭിന്നശേഷി അവകാശ പോരാളി ജൂഡി ഹ്യൂമാൻ അന്തരിച്ചു
05:50 AM Mar 06, 2023 | Deepika.com