ന്യൂഡൽഹി: കസ്റ്റഡിയിൽ കഴിയുന്ന മനീഷ് സിസോദിയയെ സിബിഐ മാനസികസമ്മർദം ഏൽപ്പിക്കുന്നുവെന്ന് ആരോപിച്ച് എഎപി നേതാക്കൾ. സിബിഐ ഉദ്യോഗസ്ഥർ സിസോദിയയെ വ്യാജ കുറ്റസമ്മതത്തിന് പ്രേരിപ്പിക്കുന്നുവെന്ന് ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിംഗ് ആരോപിച്ചു.
ആം ആദ്മി പാർട്ടിക്കെതിരേ സിബിഐക്ക് ഒരുരൂപയുടെ അഴിമതിപോലും കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് മാനസികസമ്മർദം ഏൽപ്പിച്ച് കുറ്റസമ്മതം നടത്താൻ ശ്രമിക്കുന്നതെന്നും സഞ്ജയ് സിംഗ് പറഞ്ഞു.
ഡൽഹി മദ്യനയക്കേസിൽ സിസോദിയയുടെ സിബിഐ കസ്റ്റഡി തുടർച്ചയായ ആറാം ദിവസം പിന്നിട്ട സാഹചര്യത്തിലാണ് ആം ആദ്മി നേതാക്കളുടെ ആരോപണം.
സിസോദിയയെ സിബിഐ മാനസിക സമ്മർദം ഏൽപ്പിക്കുന്നുവെന്ന് പരാതി
02:12 AM Mar 06, 2023 | Deepika.com