കെ​എ​സ്ആ​ർ​ടി​സി ശ​ന്പ​ളം; ആ​ദ്യ​ഗ​ഡു വി​ത​ര​ണം ചെ​യ്തു

11:46 PM Mar 05, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ളു​ടെ എ​തി​ർ​പ്പി​നി​ടെ​യും കെ​എ​സ്ആ​ർ​ടി​സി​യി​ൽ ശ​ന്പ​ളം ഗ​ഡു​ക്ക​ളാ​യി വി​ത​ര​ണം ചെ​യ്തു. ക​ഴി​ഞ്ഞ മാ​സ​ത്തെ ശ​ന്പ​ള​ത്തി​ന്‍റെ പ​കു​തി​യാ​ണ് ന​ൽ​കി​യ​ത്. സ​ർ​ക്കാ​ർ സ​ഹാ​യ​മാ​യി ധ​ന​വ​കു​പ്പ് അ​നു​വ​ദി​ച്ച 30 കോ​ടി രൂ​പ​യി​ൽ നി​ന്നാ​ണ് ശ​ന്പ​ളം ന​ൽ​കി​യ​ത്.

എ​ല്ലാ മാ​സ​വും അ​ഞ്ചി​നു മു​ൻ​പ് ജീ​വ​ന​ക്കാ​ർ​ക്കു ശ​ന്പ​ളം ന​ൽ​ക​ണ​മെ​ന്നാ​യി​രു​ന്നു കെ​എ​സ്ആ​ർ​ടി​സി മാ​നേ​ജ്മെ​ന്‍റി​നു ഹൈ​ക്കോ​ട​തി ന​ൽ​കി​യ നി​ർ​ദേ​ശം. ശ​ന്പ​ളം ന​ൽ​കാ​നു​ള്ള മാ​ർ​ഗം ശ​നി രാ​ത്രി​യും കെ​എ​സ്ആ​ർ​ടി​സി​ക്കു മു​ന്നി​ലു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​തി​നി​ട​യി​ലാ​ണ് സ​ർ​ക്കാ​ർ സ​ഹാ​യ​മാ​യി എ​ല്ലാ മാ​സ​വും കി​ട്ടാ​റു​ള്ള തു​ക​യി​ലെ 30 കോ​ടി​രൂ​പ ധ​വ​വ​കു​പ്പി​ൽ നി​ന്ന് കെ​എ​സ്ആ​ർ​ടി​സി​ക്കു ല​ഭി​ച്ച​ത്.

ഈ ​തു​ക​യി​ൽ നി​ന്നാ​ണ് ഫെ​ബ്രു​വ​രി മാ​സ​ത്തെ പാ​തി ശ​ന്പ​ളം ന​ൽ​കി​യ​ത്.