മലപ്പുറം: താനൂരിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ നിന്ന് വീണ് യാത്രികൻ മരിച്ചു. തിരുവനന്തപുരം സ്വദേശി കുഞ്ഞിമോൻ ആണ് മരിച്ചത്.
ഏറനാട് എക്സ്പ്രസിന്റെ വാതിൽപ്പടിക്ക് സമീപത്തിരുന്ന് യാത്ര ചെയ്യുകയായിരുന്ന കുഞ്ഞിമോൻ നിയന്ത്രണം നഷ്ടമായി റെയിൽപാളത്തിലേക്ക് വീഴുകയായിരുന്നു. തീവണ്ടി മീനടത്തൂർ മേഖലയിൽ എത്തിയപ്പോഴാണ് അപകടം സംഭവിച്ചത്.
സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
യാത്രികൻ ട്രെയിനിൽ നിന്ന് വീണ് മരിച്ചു
07:49 PM Mar 05, 2023 | Deepika.com