ത​മി​ഴ്നാ​ട്ടി​ൽ പ​ട​ക്ക​നി​ർ​മാ​ണ​ശാ​ല​യ്ക്ക് തീ​ പി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു

07:37 PM Mar 05, 2023 | Deepika.com
ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ ക​ട​ല്ലൂ​രി​ൽ പ​ട​ക്ക​നി​ർ​മാ​ണ​ശാ​ല​യ്ക്ക് തീ ​പി​ടി​ച്ച് ഒ​രു സ്ത്രീ ​മ​രി​ച്ചു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ശി​വ​നാ​ർ​പു​രം ഗ്രാ​മ​ത്തി​ലെ താ​ൽ​ക്കാ​ലി​ക ഷെ​ഡി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന പ​ട​ക്ക​നി​ർ​മാ​ണ​ശാ​ല​യ്ക്കാ​ണ് തീ ​പി​ടി​ച്ച​ത്. ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

പ​രി​ക്കേ​റ്റ​വ​രെ ക​ട​ല്ലൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​വ​രെ പു​തു​ച്ചേ​രി ജി​പ്മെ​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി ‌അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.