ബ്ര​ഹ്മ​പു​ര​ത്തേ​ക്ക് എ​ത്തി​യ മാ​ലി​ന്യ​ലോ​റി​ക​ൾ ത​ട​ഞ്ഞ് നാ​ട്ടു​കാ​ർ

06:21 PM Mar 05, 2023 | Deepika.com
കൊ​ച്ചി: ബ്ര​ഹ്‌​മ​പു​രം മാ​ലി​ന്യ പ്ലാ​ന്‍റി​ലേ​ക്ക് മാ​ലി​ന്യ​വു​മാ​യെ​ത്തി​യ ലോ​റി​ക​ള്‍ നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞ് തി​രി​ച്ച​യ​ച്ചു. സം​സ്‌​ക​ര​ണം ന​ട​ക്കാ​ത്ത​പ്പോ​ള്‍ മാ​ലി​ന്യം കൊ​ണ്ടു​വ​ന്ന് നി​ക്ഷേ​പി​ക്കു​ന്ന​ത് ആ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​ര​മാ​വു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം.

വ്യാ​ഴാ​ഴ്ച മു​ത​ല്‍ ശേ​ഖ​രി​ച്ച മാ​ലി​ന്യം ലോ​റി​ക​ളി​ല്‍ ത​ന്നെ കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. ഇ​വ അ​ഴു​കു​ന്ന​ത് ഒ​ഴി​വാ​ക്കാ​നാ​ണ് ഏ​താ​നും ലോ​റി​ക​ള്‍ ബ്ര​ഹ്മ​പു​രം മാ​ലി​ന്യ പ്ലാ​ന്‍റി​ലേ​ക്ക് ക​ട​ത്തി​വി​ടാ​ന്‍ തീ​രു​മാ​നി​ച്ച​ത്.