"സി​സോ​ദി​യ സാ​ധു; ത​ട​വി​ലാ​യ​ത് ക​മ്മീ​ഷ​ൻ വാ​ങ്ങാ​ത്ത​തി​നാ​ൽ'

05:58 PM Mar 05, 2023 | Deepika.com
റാ​യ്പു​ർ: മ​ദ്യ​ന​യ​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഡ​ൽ​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ സാ​ധു​വി​ന് തു​ല്യ​നാ​യ വ്യ​ക്തി​യാ​ണെ​ന്ന് അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ. ഡ​ൽ​ഹി​യി​ലെ സ്കൂ​ളു​ക​ൾ മെ​ച്ച​പ്പെ​ടു​ത്തി​യ​ത് കൊ​ണ്ടാ​ണ് സി​സോ​ദി​യ​യെ കേന്ദ്ര സർക്കാർ ത​ട​വി​ലാ​ക്കി​യ​തെ​ന്നും കേ​ജ​രി​വാ​ൾ പ​റ​ഞ്ഞു.

ആം ​ആ​ദ്മി പാ​ർ​ട്ടി ഛത്തി​സ്ഗ​ഡി​ൽ സം​ഘ​ടി​പ്പി​ച്ച പൊ​തു​യോ​ഗ​ത്തി​ൽ സം​സാ​രി​ക്ക​വേ​യാ​ണ് കേ​ജ​രി​വാ​ൾ ഈ ​പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യ​ത്.

സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ൾ​ക്ക് 40 ശ​ത​മാ​നം ക​മ്മീ​ഷ​ൻ വാ​ങ്ങു​ന്ന​വ​രെ കേ​ന്ദ്രം അ​റ​സ്റ്റ് ചെ​യ്യി​ല്ല. സി​സോ​ദി​യ​യെ പോ​ലെ​യു​ള്ള ഒ​രു സാ​ധു​വി​നെ(​വി​ശു​ദ്ധ​ൻ) ത​ട​വി​ലാ​ക്കി​യ ന​ട​പ​ടി​യോ​ർ​ത്ത് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ല​ജ്ജി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.