വി​ഭാ​ഗീ​യ​ത സൃ​ഷ്‌​ടി​ക്കാ​ൻ നീ​ക്കം; ത​മി​ഴ്‌​നാ​ട് ബി​ജെ​പി അ​ധ്യ​ക്ഷ​നെ​തി​രേ കേ​സ്

03:10 PM Mar 05, 2023 | Deepika.com
ചെ​ന്നൈ: ത​മി​ഴ്​നാ​ട്ടി​ല്‍ ബി​ഹാ​റു​കാ​രാ​യ തൊ​ഴി​ലാ​ളി​ക​ള്‍ അ​ക്ര​മി​ക്ക​പ്പെ​ട്ടു​വെ​ന്ന വ്യാ​ജ വാ​ർ​ത്ത പ്ര​ച​രി​പ്പി​ച്ച ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​അ​ണ്ണാ​മ​ലൈ​യ്ക്കെ​തി​രേ പോ​ലീ​സ് കേ​സ്. ര​ണ്ട് വി​ഭാ​ഗ​ങ്ങ​ള്‍ ത​മ്മി​ൽ വി​ഭാ​ഗീ​യ​ത സൃ​ഷ്‌​ടി​ക്കാ​ൻ നീ​ക്കം ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ചാ​ണ് അ​ണ്ണാ​മ​ലൈ​യ്ക്കെ​തി​രേ ക്രൈം​ബ്രാ​ഞ്ച് സൈ​ബ​ര്‍ വി​ഭാ​ഗം കേ​സെ​ടു​ത്ത​ത്.

ത​മി​ഴ്നാ​ട്ടി​ല്‍ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ വി​വേ​ച​നം നേ​രി​ടു​ന്നു​വെ​ന്നും ഡി​എം​കെ​യു​ടെ ഹി​ന്ദി വി​രു​ദ്ധ പ്ര​ക്ഷോ​ഭ​മാ​ണ് ഇ​തി​ന് കാ​ര​ണ​മെ​ന്നും ബി​ജെ​പി​യു​ടെ ഔ​ദ്യോ​ഗി​ക ട്വി​റ്റ​ര്‍ പേ​ജി​ലൂ​ടെ അ​ണ്ണ​മാ​ലൈ പ​റ​ഞ്ഞി​രു​ന്നു. ബി​ഹാ​റി തൊ​ഴി​ലാ​ളി​ക​ള്‍ സം​സ്ഥാ​ന​ത്ത് ക​ഴി​ഞ്ഞ ദി​വ​സം അ​ക്ര​മി​ക്ക​പ്പെ​ട്ടു എ​ന്നും ട്വീ​റ്റി​ൽ കു​റി​ച്ചി​രു​ന്നു.

എ​ന്നാ​ൽ തൊ​ഴി​ലാ​ളി​ക​ള്‍ ത​മി​ഴ്‌​നാ​ട്ടി​ല്‍ അ​ക്ര​മി​ക്ക​പ്പെ​ട്ടു​വെ​ന്ന വാ​ര്‍​ത്ത തെ​റ്റാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി എം.​കെ.​സ്റ്റാ​ലി​നും പോ​ലീ​സ് മേ​ധാ​വി​യും വ്യ​ക്ത​മാ​ക്കി. അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ ഭ​യ​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നും സ​ര്‍​ക്കാ​രും ജ​ന​ങ്ങ​ളും അ​വ​രെ സ​ഹോ​ദ​ര​ങ്ങ​ളാ​യി ക​ണ്ട് സം​ര​ക്ഷി​ക്കു​മെ​ന്നും സ്റ്റാ​ലി​ന്‍ അ​റി​യി​ച്ചി​രു​ന്നു.

ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് ബി​ജെ​പി അ​ധ്യ​ക്ഷ​നെ​തി​രേ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.