പാ​രി​തോ​ഷി​കം മ​റി​ച്ചു​വി​റ്റ കേ​സ്: ഇ​മ്രാ​ൻ ഖാ​ൻ അ​റ​സ്റ്റി​ലാ​യേ​ക്കും

03:04 PM Mar 05, 2023 | Deepika.com
ഇ​സ്‌​ലാ​മാ​ബാ​ദ്: മു​ൻ പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ൻ അ​റ​സ്റ്റി​ലാ​യേ​ക്കും. തോ​ഷ​ഖാ​ന കേ​സി​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് ഇ​മ്രാ​നെ​തി​രെ അ​റ​സ്റ്റ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഇ​മ്രാ​നെ അ​റ​സ്റ്റ് ചെ​യ്യാ​ൻ ലാ​ഹോ​റി​ലെ സ​മാ​ൻ പാ​ർ​ക്കി​ലെ വ​സ​തി​യി​ൽ പോ​ലീ​സ് എ​ത്തി.

തോ​ഷ​ഖാ​ന കേ​സി​ൽ തു​ട​ർ​ച്ച​യാ​യി ഹാ​ജ​രാ​കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് സെ​ഷ​ൻ​സ് കോ​ട​തിയാണ് അ​ദ്ദേ​ഹ​ത്തി​നെ​തി​രെ ജാ​മ്യ​മി​ല്ലാ അ​റ​സ്റ്റ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ച​ത്. എ​ന്നാ​ൽ അ​റ​സ്റ്റ് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രെ ഉ​പ​യോ​ഗി​ച്ച് ത​ട‍​യാ​നാ​ണ് ഇ​മ്രാ​ന്‍റെ ശ്ര​മം. എ​ല്ലാ പാ​ക്കി​സ്ഥാ​ൻ ടെ​ഹ്‌​രി​ക് ഇ ​ഇ​ൻ​സാ​ഫ് പാ​ർ​ട്ടി (പി​ടി​ഐ) പ്ര​വ​ർ​ത്ത​ക​രും ഇ​മ്രാ​ന്‍റെ വ​സ​തി​യി​ലേ​ക്ക് എ​ത്താ​ൻ നി​ർ​ദേ​ശം ന​ൽ​കി.

ഇ​മ്രാ​ൻ ഖാ​നെ അ​റ​സ്റ്റ് ചെ​യ്യാ​നു​ള്ള ഏ​തൊ​രു ശ്ര​മ​വും സ്ഥി​തി കൂ​ടു​ത​ൽ വ​ഷ​ളാ​ക്കു​മെ​ന്ന് പി​ടി​ഐ സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് ഫ​വാ​ദ് ചൗ​ധ​രി പ​റ​ഞ്ഞു. പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രി​ക്കെ ല​ഭി​ച്ച സ​മ്മാ​ന​ങ്ങ​ൾ അ​ന​ധി​കൃ​ത​മാ​യി വി​റ്റ സം​ഭ​വ​ത്തി​ലാ​ണ് ഇ​മ്രാ​നെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.