ഗ്വാളിയോര്‍: ഇറാനി ട്രോഫി ക്രിക്കറ്റ് കപ്പ് റെസ്റ്റ് ഓഫ് ഇന്ത്യക്ക്. മധ്യപ്രദേശിനെ 238 റണ്‍സിന് തകര്‍ത്താണ് റെസ്റ്റ് ഓഫ് ഇന്ത്യ ചാമ്പ്യന്മാരായത്.
സ്കോര്‍: റെസ്റ്റ് ഓഫ് ഇന്ത്യ 484, 246, മധ്യപ്രദേശ് 294,198
റെസ്റ്റ് ഓഫ് ഇന്ത്യ ഉയർത്തിയ 437 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മധ്യപ്രദേശ് അഞ്ചാം ദിനം 198 റണ്‍സിന് ഓള്‍ഔട്ടായി. ആദ്യ ഇന്നിംഗ്സില്‍ ഡബിള്‍ സെഞ്ചുറിയും രണ്ടാം ഇന്നിംഗ്സില്‍ സെഞ്ചുറിയും നേടിയ യശസ്വി ജയ്സ്വാളാണ് ഫെെനലിലെ താരം.
യശസ്വി ജയ്സ്വാൾ (213), അഭിമന്യു ഈശ്വർ(154) എന്നിവരുടെ ബലത്തിലാണ് റെസ്റ്റ് ഓഫ് ഇന്ത്യ ആദ്യ ഇന്നിംഗ്സില്‍ 484 എന്ന കൂറ്റൻ സ്കോർ സ്വന്തമാക്കിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ മധ്യപ്രദേശ് 294 റൺസിന് ഓൾഔട്ടായി.
ഇതോടെ, 190 റൺസിന്റെ ലീഡുമായി രണ്ടാം ഇന്നിംഗ്സിൽ ബാറ്റ് ചെയ്ത് റെസ്റ്റ് ഓഫ് ഇന്ത്യ 246 എടുത്ത് 437 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം മധ്യപ്രദേശിന് മുന്നിൽവയ്ക്കുകയായിരുന്നു.
ഇറാനി ട്രോഫി: റെസ്റ്റ് ഓഫ് ഇന്ത്യ ചാമ്പ്യന്മാർ
02:36 PM Mar 05, 2023 | Deepika.com