സു​രേ​ഷ് ഗോ​പി തൃ​ശൂ​രി​ല്‍ 365 ദി​വ​സം ക്യാ​മ്പ് ചെ​യ്താ​ലും ജ​യി​ക്കി​ല്ല: എം.​വി. ഗോ​വി​ന്ദ​ൻ

01:57 PM Mar 05, 2023 | Deepika.com
തൃ​ശൂ​ർ: ന​ട​ൻ സു​രേ​ഷ് ഗോ​പി​ക്കെ​തി​രേ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ രംഗത്ത്. സു​രേ​ഷ് ഗോ​പി 365 ദി​വ​സം തൃ​ശൂ​രി​ൽ വ​ന്നാ​ലും ജ​യി​ക്കി​ല്ലെ​ന്നും ചാ​രി​റ്റി​യെ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന​മാ​ക്ക​രു​തെ​ന്നു​മാ​ണ് ഗോ​വി​ന്ദ​ന്‍റെ വി​മ​ർ​ശ​നം.

ചാ​രി​റ്റി​യും രാ​ഷ്ട്രീ​യ​വും ര​ണ്ടാ​ണെ​ന്ന് ആ​ദ്യം മ​ന​സി​ലാ​ക്ക​ണം. ചാ​രി​റ്റി​യെ രാ​ഷ്ട്രീ​യ​മാ​യി ഉ​പ​യോ​ഗി​ച്ചാ​ലും തൃ​ശൂ​രി​ൽ ബി​ജെ​പി ജ​യി​ക്കി​ല്ല. കാ​ട്ടാ​ള തു​ല്യ​മാ​യ ആ​ശ​യ​ങ്ങ​ളാ​ണ് സം​ഘ​പ​രി​വാ​ർ സം​ഘ​ട​ന​ക​ളും ബി​ജെ​പി​യും പി​ന്തു​ട​രു​ന്ന​തെ​ന്നും ഗോ​വി​ന്ദ​ൻ ആ​രോ​പി​ച്ചു.