ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ര​ണ്ട് കോ​ടി​യു​ടെ സ്വ​ർ​ണം പി​ടി​ച്ചു

01:24 PM Mar 05, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ര​ണ്ട് കോ​ടി രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​ച്ചു. വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ശു​ചി​മു​റി​യി​ൽ​നി​ന്ന് നാ​ല് സ്വ​ർ​ണ​ക്ക​ട്ടി​ക​ൾ‌ ക​സ്റ്റം​സ് ക​ണ്ടെ​ടു​ത്തു. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്.

വാ​ഷ്റൂ​മി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന സി​ങ്കി​ന് താ​ഴെ ടേ​പ്പ് ഉ​പ​യോ​ഗി​ച്ച് ഒ​ട്ടി​ച്ച നി​ല​യി​ലാ​യി​രു​ന്നു സ്വ​ർ​ണ​ക്ക​ട്ടി​ക​ൾ. ചാ​ര​നി​റ​ത്തി​ലു​ള്ള സ​ഞ്ചി​യി​ൽ 3969 ഗ്രാം ​തൂ​ക്ക​മു​ള്ള നാ​ല് സ്വ​ർ​ണ്ണ​ക്ക​ട്ടി​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ന് വി​പ​ണി​യി​ൽ ഏ​ക​ദേ​ശം 1,95,72,400 രൂ​പ​വ​രും.