കോട്ടയം: തിരുവഞ്ചൂരിൽ യുവാവിനെ ഹെൽമെറ്റ് കൊണ്ട് തലയ്ക്കടിച്ചു കൊന്നു. തിരുവഞ്ചൂർ വന്നല്ലൂര്‍ക്കര കോളനിയിലെ ഷൈജു (46) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന.
ഇന്ന് പുലർച്ചെ പോളച്ചിറ പമ്പ്ഹൗസിന് സമീപമാണ് ഷൈജുവിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് അയർക്കുന്നം പോലീസെത്തി പരിശോധന നടത്തി.
പെയ്ന്റിംഗ് തൊഴിലാളിയായ ഷൈജു സുഹൃത്തുക്കൾക്കൊപ്പം സ്ഥിരമായി മദ്യപിക്കാറുണ്ടായിരുന്നു. മദ്യപാനത്തിനിടെ ഉണ്ടായ തർക്കമായിരിക്കാം കൊലപാതകത്തിലേക്ക് നയിച്ചതെന്നതാണ് സൂചന. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
യുവാവിനെ ഹെൽമെറ്റ് കൊണ്ട് തലയ്ക്കടിച്ചു കൊന്നു; സുഹൃത്ത് കസ്റ്റഡിയിൽ
01:53 PM Mar 05, 2023 | Deepika.com