പത്തനംതിട്ട: പ്രാണിയുടെ കുത്തേറ്റു ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. കോച്ചാരിമുക്കം പാണാറയിൽ അനീഷിന്റെയും ശാന്തികൃഷ്ണയുടെയും മകൾ അംജിത പി.അനീഷ് ആണ് മരിച്ചത്. തിരുവല്ല എംജിഎം ഹൈസ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിയാണ്.
മാർച്ച് ഒന്നിനാണ് വീടിന് സമീപമുള്ള മൾബറി പറിക്കുന്നതിനിടെ അംജിതയുടെ കഴുത്തിന് പിന്നിലായി പ്രാണി കുത്തിയത്. ദേഹമാസകലം ചൊറിഞ്ഞ് തടിച്ചതിനെ തുടർന്ന് കുട്ടിയെ ഉടൻ തന്നെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് അഡ്മിറ്റ് ചെയ്ത് ചികിത്സ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രാണിയുടെ കുത്തേറ്റു ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു
01:01 PM Mar 05, 2023 | Deepika.com